എഡ്മണ്ടന്‍ (കാനഡ): എറണാകുളം, വേവുകാട്ട് കുടുംബാംഗവും ഇപ്പോള്‍ കാനഡയിലെ എഡ്മണ്ടനില്‍ സ്ഥിരതാമസക്കാരനുമായ റോയല്‍ഡ് ജോസഫിന്റെ ഭാര്യ സൂസന്‍ റോയല്‍ഡ് (33) നിര്യാതയായി. പരേത പുനലൂര്‍, എലിക്കാട്ടൂര്‍, പുത്തന്‍പുരമേലേതില്‍ സാമുവേല്‍- ഗ്രേസി ദമ്പതികളുടെ ഏക മകളായിരുന്നു. മക്കള്‍: മെല്‍വിന്‍, കാതറിന്‍. ഡിസംബര്‍ 31-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് തെരേസാ കാത്തലിക് ദേവാലയത്തില്‍ വച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് പീസ് കാത്തലിക് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയല്‍ഡ് ജോസഫ് (780 802 6309, 587 803 0798).
Comments