അമേരിക്കയില്‍ സ്ഥിരതാമസമായിരുന്ന ഹന്നാ വര്‍ഗീസ് (തങ്കമ്മ- 87) കേരളത്തില്‍ വച്ചു നിര്യാതയായി. പത്തനംതിട്ട നടുവിലേക്കുറ്റ് നാരകത്താനി കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ എന്‍.ടി. വര്‍ഗീസ് (കുഞ്ഞച്ചന്) നടുവിലേക്കുറ്റ്. ന്യൂജേഴ്സി കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എസ്. ചാക്കോയുടെ മൂത്ത സഹോദരിയാണ് പരേതയായ ഹന്നാ വര്‍ഗീസ്. മക്കള്‍: പരേതനായ തോമസ് വര്‍ഗീസ് (ബേബിക്കുട്ടി) , മറിയാമ്മ ഫിലിപ്പോസ് (മോളമ്മ) ചിക്കാഗോ, സ്കറിയാ വര്‍ഗീസ് (ബാബു) ക്യൂന്‍സ്, ന്യൂയോര്‍ക്ക്, ഏലിയാമ്മ ചാക്കോ (ജോളി) ക്യൂന്‍സ്, ന്യൂയോര്‍ക്ക്. മരുമക്കള്‍: മറിയാമ്മ വര്‍ഗീസ് (പുഷ്ഗിരി ആശുപത്രി, തിരുവല്ല), ഫിലിപ്പോസ് മാത്യു (ബേബിക്കുട്ടി) ചിക്കാഗോ, റോസ്ലിന് വര്‍ഗീസ് (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), ജോയ് ചാക്കോ (ക്യൂന്‍സ്, ന്യൂയോര്‍ക്ക്). പത്തു കൊച്ചുമക്കളുണ്ട്. എല്ലാവരും അമേരിക്കയില്‍. സഹോദരങ്ങള്‍: പരേതനായ ടി.എസ് വര്‍ഗീസ്, ടി.എസ്. മത്തായി് (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), ടി.എസ് ചാക്കോ (ന്യൂജേഴ്സി), പരേതയായ മറിയാമ്മ ഏബ്രഹാം (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), സാറാമ്മ ഏബ്രഹാം (നീലഗിരി, തമിഴ്നാട്). സംസ്കാരം ഡിസംബര്‍ 31-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു നാരകത്താനി ശാലേം മാര്‍ത്തോമാ പള്ളിയില്‍.
Comments