You are Here : Home / നിര്യാതരായി

പൊന്നമ്മ തോമസ്­ (74) ടൊറന്റോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 19, 2016 12:35 hrs UTC

ടൊറന്റോ: ടൊറന്റോയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ പത്തനംതിട്ട, മൈലപ്ര പൂവണ്ണ്മൂട്ടില്‍ ശ്രീ മത്തായി തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ്­ (74) നിര്യാതയായി. പ്രക്കാനം കൊല്ലന്റേത്തു നൂറാനകുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: സന്തോഷ്, മേഴ്‌­സി, ജയിസന്‍, സാറ. ശ്രീമതി മേരി കുര്യന്‍ , ശ്രീ എന്‍.കെ ബേബി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്­കാര ശുശ്രൂഷ ജനുവരി 20 ബുധനാഴ്ച രാവിലെ പത്തിന് മിസിസാഗയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡേക്‌­സ് പള്ളിയില്‍ ആരംഭിക്കും (6890 Professional Court, Mississauga, ON, CANADA, l4v 1x6) മലങ്കര ഓര്‍ത്തഡോക്‌സ്­ സഭയുടെ റാന്നി­ നിലക്കല്‍ ഭദ്രാസന അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കൊദിമോസ് മെത്രപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആണ് സംസ്­കാര ശുശ്രൂഷകള്‍ നടക്കുന്നത്. തുടര്‍ന്ന് മെഡോവെയില്‍ സെമിത്തേരിയില്‍ സംസ്­കാരം. 1969 ല്‍ കാനഡയില്‍ എത്തിയ പൊന്നമ്മ കാല്‍ നൂറ്റാണ്ടോളം ടൊറന്റോയിലെ വിമന്‍സ് കോളജ് ഹോസ്പിറ്റലില്‍ നഴ്‌­സായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.