You are Here : Home / നിര്യാതരായി

സാമുവേല്‍ കോര (മോനച്ചന്‍) യുടെ സംസ്കാരം ഞായറാഴ്ച താമ്പായില്‍

Text Size  

Story Dated: Saturday, April 02, 2016 11:57 hrs UTC

സജി കരിമ്പന്നൂര്‍

 

ഫ്‌ളോറിഡ, താമ്പാ: മോനച്ചന്‍ (സാമുവേല്‍ കോര-64) താമ്പായില്‍ നിര്യാതനായി. റാന്നിയില്‍ ആരംഭിച്ച് ഫ്‌ളോറിഡയിലെ താമ്പായില്‍ പൂര്‍ണ്ണമായ ഈ ധന്യജീവിതം ലാളിത്യത്തിന് എക്കാലത്തും മുന്തിയ പരിഗണന നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമുള്ള വിവിധ ആദ്ധ്യാത്മിക-സാമൂഹ്യ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. റാന്നിയില്‍ ഉദ്യോഗത്തിലിരിക്കെ 1978-ല്‍ ന്യൂയോര്‍ക്കിലെത്തി. തുടര്‍ന്ന് റെസ്പിരേറ്ററി തെറാപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990-ല്‍ താമ്പായിലേക്ക് താമസം മാറ്റി. ഭാര്യ: ലെനി സാമുവേല്‍ (നേഴ്‌സ്, താമ്പാ ജനറല്‍ ഹോസ്പിറ്റല്‍). മക്കള്‍: ജെയ്മി സാമുവേല്‍, ജസ്റ്റിന്‍ സാമുവേല്‍. മരുമകന്‍: ഡേവിഡ് വൈലി. കൊച്ചുമകള്‍: മിറക്കില്‍ വൈലി. റാന്നി മേപ്രത്ത് പരേതനായ ആനപ്പാറ കുട്ടപ്പനാണ് പിതാവ്. ചിന്നമ്മ ജോര്‍ജ് (ഷൈനി), അച്ചാമ്മ ആന്‍ഡേഴ്‌സണ്‍ (മിനി), അച്ചുക്കുട്ടി ഈശോ, ജൈനമ്മ കുരുവിള, ചെറിയാന്‍ സാമുവേല്‍ എന്നിവര്‍ സഹോദരങ്ങളും, ജോര്‍ജ് ആന്‍ഡേഴ്‌സണ്‍, ജയിംസ്, ഈശോ മാത്യു, അച്ചന്‍കുഞ്ഞ് കോവൂര്‍, അജയ് സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും അമേരിക്കയില്‍ താമസം). റാന്നി സെന്റ് തോമസ് വലിയപള്ളി, യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പള്ളി, താമ്പാ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളി, താമ്പാ സെന്റ് മേരീസ് ക്‌നാനായ പള്ളി തുടങ്ങിയ ദേവാലയങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പൊതുദര്‍ശനം (വേയ്ക്) ഏപ്രില്‍ രണ്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ Blount and Curry Tampa.

Address: 12690 North 56 th Street, Temple Terrace, Florida 33617.

വിശുദ്ധ കുര്‍ബാന (Holy Mass) April 3 Sunday 8.15 AM Mar Gregorios Syrian Orthodox Church, Tampa, Florida. Address: 12001 North 58 th Street, Tampa, Florida 33617

സംസ്കാര ചടങ്ങുകള്‍ (Funeral Service) April 3 Sunday 12.30 PM, Sunset F.H.

 

അടക്കം (Burial) April 3 Sunday 2.00 PM Sunset Funeral Home. Address: Address:Sunset Memory Garden 11005, N, USHighway 301, Thonotosassa, Florida.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയ് ജേക്കബ് (813 842 1263), ഷെറി ഈശോ (813 451 9634), സജി കരിമ്പന്നൂര്‍ (813 263 6302).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.