You are Here : Home / നിര്യാതരായി

പാറയില്‍ പൗലോസ് (78) നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 07, 2017 11:37 hrs UTC

ന്യൂയോര്‍ക്ക്: ദീര്‍ഘകാലം നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ആഴകം പാറയില്‍ അവിരാ പൗലോസ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. റിട്ടയര്‍മെന്റിനു ശേഷം മകന്‍ നോബി പോളിന്റെ ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അങ്കമാലി, മേക്കാട് അരീക്കല്‍ സലോമിയാണ് ഭാര്യ. മറ്റു മക്കള്‍: നിഷ എല്‍ദോസ്, നിബി ബിജു. മരുമക്കള്‍: എല്‍ദോ പോള്‍, ബിജു വര്‍ഗീസ്, ലത നോബി. പരേതന് ആറ് കൊച്ചുമക്കളുണ്ട്. പൊതുദര്‍ശനം: ഫെബ്രുവരി 11 ശനിയാഴ്ച വൈകീട്ട് 4 മണിമുതല്‍ 8 മണിവരെ. സ്ഥലം: മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്‌ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് 10956.

 

സംസ്ക്കാരം: സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് സെമിത്തേരി, ആഴകം, കേരളം. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബി പോള്‍ 845 381 7068, ജോസഫ് കുരിയപ്പുറം 845 507 2667.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.