ഹൂസ്റ്റണ്‍: റാന്നി കളമ്പാല കൂടത്തിനാലില്‍ ഡോ.ജോണ്‍.കെ.ജോണ്‍(67) ഡല്‍ഹിയില്‍ നിര്യാതനായി. ദീര്‍ഘവര്‍ഷങ്ങളായി ഉത്തരേന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തോടൊപ്പം ആതുരസേവനരംഗത്തും കൗണ്‍സലിംഗ് രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന പരേതന്‍ 2005 മുതല്‍ ബിബ്ലിക്കല്‍ കൗണ്‍സിലിംഗ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ(Biblical Counselling Trust of India) യുടെ സ്ഥാപക ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഇമ്മാനുവേല്‍ മിഷന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്റെ നേതൃരംഗത്തും ദീര്‍ഘവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള പരേതന്‍ 2002 അമേരിക്കയിലെ വെസ്റ്റ് മിനിസ്റ്റര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റും നേടി. ന്യൂഡല്‍ഹിയില്‍ ജൂലൈ 31ന് തിങ്കളാഴ്ച രാവിലെ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.(ആര്‍.കെ.പുരം മെതഡിസ്റ്റ് ചര്‍ച്ച്). ശവസംസ്‌ക്കാരശുശ്രൂഷകള്‍ ആഗസ്റ്റ് 1ന് ചൊവ്വാഴ്ച ഡൊറാഡൂണ്‍ ന്യൂ തിയോളജിക്കല്‍ കോളജില്‍.
ഭാര്യ: റാന്നി പനച്ചമൂട്ടില്‍ കുടുംബാംമായ ഏലിയാമ്മ ജോണ്‍(ആനി). മക്കള്‍: ജോഷ്വാ ജോണ്‍, ഷാരണ്‍ ഏബ്രഹാം. മരുമക്കള്‍: ആഷാ ജോണ്‍, ജോനാഥന്‍ ഏബ്രഹാം. കൊച്ചുമക്കള്‍: അബിഗേല്‍, സിയാ, അലീഷ്യാ, ജിയാ.
സഹോദരങ്ങള്‍: ജോണ്‍ മാത്യു, പരേതനായ ജോണ്‍ ജേക്കബ്(ഹൂസ്റ്റണ്‍), ജോണ്‍ തോമസ് (ഡാളസ്), കെ.ജെ.വര്‍ഗീസ്, ജോണ്‍ ഏബ്രഹാം(കുഞ്ഞുമോന്‍, ഹൂസ്റ്റണ്‍), മേരി ചെറിയാന്‍, ഹൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാബു കൂടത്തിനാലില്‍(ജോണ്‍ ജോസഫ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വാ: 91 9811774371(ഇന്ത്യ) ബാബു: 713-291-9895
Comments