ട്രംബുള്‍, കണക്ടിക്കട്ട്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ മാര്‍സല്‍ കോയില്‍പറമ്പില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച കണക്ടിക്കട്ടിലെ സ്വവസതിയില്‍ നിര്യാതനായി. ദീര്‍ഘകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു. സംസ്‌കാരം ഡിസംബര്‍ 30 ശനിയാഴ്ച കണക്ടിക്കട്ടില്‍ നടക്കും. ഭാര്യ: മേരി ജയിന്‍ മക്കള്‍: ബൈജു, മീര സഹോദരങ്ങള്‍: പരേതരായ ഫാ. ജോസഫ് കുഞ്ഞ് (യു. എസ്. എ), മറിയാമ്മ ജോസഫ് (ന്യൂഡല്‍ഹി), ഹെതര്‍ ശിവകുമാര്‍ (യു. എസ്. എ), തങ്കച്ചന്‍ കോയില്‍പറമ്പില്‍ (അര്‍ത്തുങ്കല്‍), സിസ്റ്റര്‍ ജോവാന്‍ അമെലിയാനസ്, ഒ.എഫ്.എം (തിരുവനന്തപുരം), അച്ചാമ്മ ചന്ദ്രശേഖരന്‍ (വിയന്ന, വെര്‍ജീനിയ), ചിന്നമ്മ മെഹ്യു (മക്‌ലിന്‍, വെര്‍ജീനിയ). സഹോദരങ്ങളില്‍ അച്ചാമ്മയും, ചിന്നമ്മയും മാത്രമേ ജീവിച്ചിരിപ്പുള്ളു. ഫ്രാന്‍സിസ് വലിയവീട്ടില്‍ മകളുടെ ഭര്‍ത്താവും, ലിലി, ജേക്കബ്, ഗീതാഞ്ജലി, അമിറ്റ എന്നിവര്‍ കൊച്ചുമക്കളും. 1975 ല്‍ അമേരിക്കയിലെത്തിയ അര്‍ത്തുങ്കല്‍ സ്വദേശിയായ മാര്‍സല്‍ ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും വളരെക്കാലം താമസിച്ചു ജോലി ചെയ്തശേഷം കണക്ടിക്കട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
മികച്ച കലാകാരനായിരുന്ന മാര്‍സല്‍ ഉദ്യോഗത്തിലിരിക്കെ ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും സാമൂഹിക സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളായിരുന്നു. സംഘടനാ രംഗവും, കലാ രംഗവും തന്റെ കര്‍മ്മമണ്ഡലമാക്കിയ മാര്‍സല്‍ സ്വപ്ന സംഗീത് എന്ന പേരില്‍ ഒരു ഇന്‍ഡ്യന്‍ മ്യൂസിക്കല്‍ ട്രൂപ്പ് രൂപീകരിക്കുകയും, അതുവഴിയായി ഇന്‍ഡ്യന്‍ സംഗീതം അമേരിക്കയില്‍ പറിച്ചു നടുകയും ചെയ്തു. ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം സംഗീത രംഗത്തും, അഭിനയ രംഗത്തും നിലയുറപ്പിച്ച മാര്‍സല്‍ 30 Rock, Royal Pains, Pan Am, The Dictator, Newsroom, My Friend Vijay, Human Trust, and Future Folks എന്നീ ടി. വി. ഷോകളിലും, സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍: പൊതുദര്‍ശനം: ഡിസംബര്‍ 29 വെള്ളിയാഴ്ച്ച വൈകിട്ട് നാലു മുതല്‍ എട്ടു വരെ; Redgate-Hennessy Funeral Home, 4 Gorham Place, Trumbull, CT
അനുസ്മരണബലി: ഡിസംബര്‍ 30 ശനിയാഴ്ച രാവിലെ 11 മണിക്ക്: St. Theresa Church, 5301 Main Street, Trumbull, CT.
Comments