ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ മഴുക്കീര്‍ തുടിയില്‍ (ഐക്കര ഹൗസ്) പരേതനായ ടി.ഐ. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (90) ഹൂസ്റ്റണില്‍ നിര്യാതയായി. ആറന്മുള തുരുത്തിമല കിഴക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ ചെറിയാന്‍ (മൈലപ്ര), ചെറിയാന്‍ ഏബ്രഹാം (ഹൂസ്റ്റണ്‍), മാത്യു ചെറിയാന്‍ (ഹൂസ്റ്റണ്‍), ജോണ്‍സണ്‍ ചെറിയാന്‍ (ഹൂസ്റ്റണ്‍), ആനി ജോഷ്വാ (ഡാളസ്). മെമ്മോറിയല്‍ സര്‍വീസ്: മാര്‍ച്ച് 16-ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 4300 ഇ സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വെ, സൗത്ത് പാസഡീന, ടെക്‌സസ് 77505. സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 17-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11. 30 വരെ സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്. തുടര്‍ന്ന് ഗ്രാന്റ് വ്യൂ മെമ്മോറിയല്‍ പാര്‍ക്ക്/ബഥനി സെമിത്തേരിയില്‍ സംസ്കരിക്കും. സംസ്കാര ശുശ്രൂഷകളുടെ ലൈവ് http://www.thalsamaya.com/watch-live/ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ചെറിയാന്‍ (832 618 5549). F
Comments