ഷാജി രാമപുരം
ഡാളസ്: കോഴഞ്ചേരി കീഴുകര പാറേല്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ അസംഷന്‍ മാര്‍ത്തോമ്മ ഇടവാംഗവുമായ ജോര്‍ജ് മാത്യു പാറേല്‍ (അച്ചന്‍കുഞ്ഞ് 82) ഡാളസില്‍ നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണില്‍ കുടുംബാംഗം സോഫി ജോര്‍ജ്. മക്കള്‍: രേണു (ഫിലാഡല്‍ഫിയ), മനു, ബിനു (ഇരുവരും ഡാളസ്) മരുമക്കള്‍: കുമ്പനാട് ചുണ്ടമണ്ണില്‍ മനോജ്, തിരുവല്ല കറ്റോട് പരിമല്‍ കോട്ടേജില്‍ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കള്‍: ലിയാ, ഹാന, ജോഹാന്‍, സെയ്റ, ജോഹാന, ജോഷ്വാ മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് പൊതുദര്‍ശനവും, 16 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ വെച്ച് സംസ്കാര ശുശ്രുഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്കാരം നടത്തുന്നതുമാണ്. ചടങ്ങുകള്‍ unitedmedialive.com എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു 682 347 5689 ബിനു. 682 217 8252
Comments