ഡാളസ്: ആലപ്പുഴ കാവാലം കൊച്ചുപറമ്പില്‍ പരേതനായ വര്‍ഗീസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(86) നിര്യാതയായി. പരേത മിത്രക്കരി പുളിന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് ജോസഫ്(കോട്ടയം) ടോമിച്ചന്(കാവാലം), ജോസ്കുട്ടി(ഗാര്‍ലന്റ്, ഡാളസ്), സണ്ണിച്ചന്(സൗദി അറേബ്യ) മരുമക്കള്‍: റീനി പുളി്ക്കപ്പറമ്പില്, സിസ്സിമോള് കുന്നിപ്പറമ്പില്‍, ആഗ കൈതക്കോട്ടിന്(ഗാര്‍ലന്റ്, ഡാളസ്), ലിന്‍സിമോള്‍ കണിയാംപറമ്പില്‍. സംസ്ക്കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 18ന് ഞായറാഴ്ച 3 മണിയ്ക്ക് സ്വവസതിയില്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്ന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ്കുട്ടി(ഡാളസ്)- 214 725 4730 ടോമിച്ചന്(കാവാലം)-914772747350
Comments