ഷിക്കാഗോ: എരുമേലി, ചാലിക്കോട്ടയില് കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ ബിജോ സി. മാണി, ചാലിക്കോട്ടയിലിന്റെ ഭാര്യ ജിഷമോള്‍ മാണി ചാലിക്കോട്ടയില് (37) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കൂടല്ലൂര്‍, എറുകാട്ടുമ്യാലില് ഏഹ്രഹാം - അന്നമ്മ ദമ്പതികളുടെ മകളാണ്. ജിനോ ഏബ്രഹാം പരേതയുടെ ഏക സഹോദരനാണ്. മക്കള്‍: ജേക്കബ് മാണി, ജോഷ്വാ മാണി, ഐഷയാ മാണി. ബിജി. സി. മാണി (ഷിക്കാഗോ മലയാളി അസോസിയേഷന് ജനറല്‍ സെക്രട്ടറി), ബിജു സി. മാണി, ബിനി മാണി എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്. ജനുവരി 5-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ ഹാളില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും. ജനുവരി 6-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (8600 N. Milwaukee, Niles60714). കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി സി. മാണി (847 650 1398), റോയി കണ്ണോത്തറ (630 290 8756).
Comments