You are Here : Home / നിര്യാതരായി

കവനാകുഴിയില്‍ ഡോ.കെ.വി.ജോണ്‍(75) നിര്യാതനായി

Text Size  

Story Dated: Wednesday, January 13, 2016 01:19 hrs UTC

ഡാളസ്: തിരുവല്ല കവിയൂര്‍ കോട്ടൂര്‍ കവനാകുഴിയില്‍ ഡോ.കെ.വി.ജോണ്‍(75) നിര്യാതനായി. തിരുവല്ല മാര്‍ത്തോമ കോളേജില്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകന്‍ ആയിരുന്ന പരേതന്‍ വിസ്‌കോണ്‍സിലിലെ മില്‍വാക്കിയില്‍ മുപ്പതു വര്‍ഷത്തിലധികമായി സയന്റിസ്റ്റ് ആയി സേവനം ചെയ്ത ശേഷം 2007 മുതല്‍ ഡാളസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ചെങ്ങന്നൂര്‍ പുത്തന്‍ക്കാവ് മണ്ടപത്തില്‍ ലില്ലിക്കുട്ടിയാണ് സഹധര്‍മ്മിണി. ഡോ.ലിജോ ജോണ്‍(ഡാളസ്), ഡോ. ജീന്‍ എബ്രഹാം(ഡാളസ്), ഡോ.എബി ജോണ്‍(ഒക്ലഹോമ), എന്നിവര്‍ മക്കളും, തിരുവനന്തപുരം കുമാരപുരം വലിയപറമ്പില്‍ ഡോ.ചെറിയാന്‍ എബ്രഹാം, മാവേലിക്കര വലിയ വീട്ടില്‍ ടീന ജോണ്‍ എന്നിവര്‍ മരുമക്കളും ആണ്. >ജനുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 8 മണി വരെ ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയില്‍(1400 W.Frankford Rd, Carrollton, TX-75007) പൊതുദര്‍ശനവും 16 ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളിയില്‍ വെച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം(Rolling Oaks Funeral Home, 400 South Freeport parkway, Coppell, TX- 75019) സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.