You are Here : Home / നിര്യാതരായി

തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 27, 2016 08:36 hrs UTC

സജി കരിമ്പന്നൂര്‍

 

താമ്പാ, ഫ്‌ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്‌ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന്‍ (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്‌ളോറിഡയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍, വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം കുടുംബാംഗമാണ്. കുര്യന്‍ തോമസ് - ഏലിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തശേഷം 1987-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിച്ചുവരികയും, തുടര്‍ന്ന് 2002 -ല്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ താമ്പാ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ പേരൂര്‍ പെരുമായില്‍ കുട്ടിയമ്മയുടേയും പരേതനായ സി.സി. കുര്യന്റേയും മകളും, ഡേസ് സിറ്റിബേ ഫ്രണ്ട് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സുമാണ്. പരേതനായ ഐസന്‍ മോന്‍ പുത്രനും, ഐവി. ഐഷ്‌ലി എന്നിവര്‍ പെണ്‍മക്കളുമാണ്. ലൈസാമ്മ, സൂസമ്മ (ഇന്ത്യ), ആലീസ്. ജസി, ജയമോള്‍, മിനി (അമേരിക്ക) എന്നിവര്‍ സഹോദരിമാരും, മത്തായിക്കുട്ടി, ടി.വി. ഏബ്രഹാം (ഇന്ത്യ), ബാബു കുഞ്ഞുമ്മന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് എ.ടി, സാജന്‍ ചാക്കോ (അമേരിക്ക) എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

 

ജൂലൈ 27-നു ബുധനാഴ്ച താമ്പായിലെ മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനം (12001 North 58th Street, Tampa, Florida 33617). ജൂലൈ 28-നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് താമ്പാ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് കബറടക്ക ശുശ്രൂഷകള്‍ Sunset Gardens Funeral Home, 11005 N,US Highway 301, Thonotosassa, Florida 33592-ല്‍ വച്ചും നടത്തപ്പെടുന്നതാണ്. സംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ചടങ്ങുകള്‍ യുട്യൂബിലും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജി കരിമ്പന്നൂര്‍ (813 263 6302), ബാബു കുഞ്ഞുമ്മന്‍ (813 782 7281), സാജന്‍ ചാക്കോ (646 363 1460), ലിനസ് വര്‍ഗീസ് (917 254 8195), ബിനോയ് തോമസ് (201 456 6226). സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.