എബി ആനന്ദ്
ഫ്ളോറിഡ: ദീര്‍ഘനാളായി സൗത്ത് ഫ്ളോറിഡയിലെ കോറല്‍ സ്പ്രിംഗില്‍ സ്ഥിരതാമസവും, ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്‍സ്പ്രിംഗിലെ ഇടവകാംഗവുമായ നിക്കോളാസ് പൂണോലി വര്‍ഗീസ് (73) ഒക്ടോബര്‍ 24-നു രാവിലെ നിര്യാതനായി. പൊതുദര്‍ശനം ഒക്ടോബര്‍ 28-നു വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ 9.30 വരെ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്സ്പ്രിംഗില് നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 29-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ ഔവര്‍ ലേഡി ഓഫ് ക്യൂന്‍ ഓഫ് ഹെവന്‍, നോര്‍ത്ത് ലോഡര്‍ ഡെയിലില്‍ നടത്തപ്പെടും. ഭാര്യ: മേരി നിക്കോളാസ്. മക്കള്‍: സിന്ധു വര്‍ഗീസ്, സുനില്‍ നിക്കോളാസ്, സന്ധ്യാ മാക്കല്‍. മരുമക്കള്‍: റെനി വര്‍ഗീസ്, മേഗന് പുണോലി, മാത്യു മാക്കല്‍. ചെറുമക്കള്‍: മേയ്ലന് വര്‍ഗീസ്, സെമാനി പൂണോലി, മായാ വര്‍ഗീസ്, ഡൊമിനിക് മാക്കല്‍, സുനില്‍ പുണോലി, പ്രിയ മാക്കല്‍, സാമുവേല്‍ പൂണോലി. കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടേയും, നവകേരള ആര്‍ട്സ് ക്ലബിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments