ന്യൂയോര്‍ക്ക്: അയിരൂര്‍ പേരങ്ങാട്ട് മലയില്‍ സൈമണ്‍ വര്‍ഗീസിന്റേയും അന്നമ്മ ഗീവര്‍ഗിസിന്റേയും ഏക മകന്‍ പഴമണ്ണില്‍ ചാക്കോ വര്‍ഗീസ് (80) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ ഡിസംബര്‍ 13-ന് നിര്യാതനായി. അമ്മിണി വര്‍ഗീസ് ആണ് ഭാര്യ. മക്കള്‍: ജോളി, സണ്ണി, സൈമണ്‍. മരുമക്കള്‍: ബോബി ഐസക്ക്, റേച്ചല്‍, റൂബി. പേരക്കുട്ടികള്‍: ജയ, ജയ്‌സണ്‍, ഗബ്രിയേല, ഏരിയേല, ഡാനിയേല, ആഷ്‌ലി. പരേതന്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ടിലെ സ്ഥാപാകാംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. 1985-ല്‍ ഭോപ്പാലില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ പി.സി. വര്‍ഗീസ്, 2001 -ല്‍ ന്യൂയോര്‍ക്ക് ട്രാന്‍സിറ്റില്‍ നിന്നും റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനം ഡിസംബര്‍ 15-നു വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels, 2175 Jericho Turnpike, Garden city Park, NY 11040 ). സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 16-ന് വെളളിയാഴ്ച രാവിലെ 9 മണിക്ക് ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30-നു ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetry, 855 Middle Nech Road, Great Neck, NY 11024) സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 666 5243, 646 641 9372.
Comments