You are Here : Home / നിര്യാതരായി

പാറ്റ് അലക്‌സാണ്ടര്‍ ഡാലസില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, February 01, 2017 01:33 hrs UTC

ഷാജി രാമപുരം

 

ഡാലസ്: മാര്‍ത്തോമ സഭയുടെ സത്‌നാ ആശ്രമത്തിന്റെ സ്ഥാപകാംഗമായ തിരുവല്ല പച്ചംകുളത്ത് പരേതനായ കുര്യന്‍ അലക്‌സാണ്ടറുടെ മകന്‍ പാറ്റ് അലക്‌സാണ്ടര്‍ (തോമസ്‌കുട്ടി 63) നിര്യാതനായി. പരേതന്‍ യു.എസ്. പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കല്ലൂപ്പാറ ഇലഞ്ഞിക്കല്‍ പണ്ടകശാലയില്‍ ജോളി അലക്‌സാണ്ടര്‍ ആണ് ഭാര്യ. ജൂലി, അലക്‌സ്, ജോയിസ് എന്നിവരാണ് മക്കള്‍. ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8 മണിവരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് കരോട്ടണില്‍(1400 W Frankford Rd, Carrollton, TX-75007) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 10 മണിക്ക് കരോള്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയില്‍ വെച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport PKWY, Coppell, TX 75019) സംസ്‌കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിനു ജോര്‍ജ് : 214 886 4577

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.