You are Here : Home / നിര്യാതരായി

വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 17, 2017 11:51 hrs UTC

ടൊറന്റോ (കാനഡ): അമേരിക്കയിലെ അരിസോണയില്‍ വച്ചു വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ (39) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20-നു തിങ്കളാഴ്ച റാന്നി ഇട്ടിയപ്പാറ വൈ.എം.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. റാന്നി വാഴക്കാലായില്‍ ടി.എസ് മാത്യു (റാന്നി സെന്റ് തോമസ് കോളജ്)- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്രെന്‍സി (കല്ലിശേരി മുഴുക്കീര്‍ പള്ളത്ത് കുടുംബാംഗം). മക്കള്‍: എഫ്രേം, ഏജലിന്‍. സഹോദരി: അനുമോള്‍. തത്സമയ സംപ്രേഷണം www.parudesa.net -ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് 011 91 89215 39778. അജു മാത്യുവും മലയാളിയായ മറ്റൊരു ഡ്രൈവറും ട്രക്കില്‍ മാര്‍ച്ച് അഞ്ചിനാണ് ടൊറന്റോയില്‍ നിന്നും അരിസോണയിലേക്ക് പുറപ്പട്ടത്. മാര്‍ട്ട് എട്ടിന് അരിസോണയില്‍ എത്തിയ ട്രക്കിന് മധ്യേ ബോഗി ഫ്രെയിം മാറ്റുന്നതിനുള്ള ശ്രമത്തിനിടയില്‍ ലിവര്‍ വലിച്ചപ്പോള്‍ ട്രക്ക് പൊടുന്നനെ അല്പം താഴേയ്ക്ക് വരികയും ടയറിനും ബോഗിക്കുമിടയില്‍ അജുമോന്റെ തല കുടുങ്ങുകയും ചെയ്തതാണ് മരണകാരണമെന്നു ട്രക്ക് കമ്പനി (അമറി-കാല്‍) ഉടമ ഹര്‍ജിത് മന്ദര്‍ പറഞ്ഞു.

 

 

ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും അപകടം സംഭവിച്ച അരിസോണയില്‍ നിന്നും ന്യൂജേഴ്‌സിയിലേക്ക് മൃതദേഹം എത്തിക്കാന്‍ കൂടെയുണ്ടായിരുന്ന മലയാളിയായ ഡ്രൈവാണ് സഹായിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായവരെ പോലീസ് ചോദ്യം ചെയ്തതിനുശേഷം ഡ്രൈവറേയും, ട്രക്കും പോലീസ് വിട്ടയച്ചതായും ഹര്‍ജിത് പറഞ്ഞു. അജുമോന്റെ മരണത്തില്‍ വേദനിക്കുന്ന മലയാളിയായ ഡ്രൈവറേയും, കുടുംബാംഗങ്ങളേയും കൂടുതല്‍ മാനസീക സംഘര്‍ഷത്തിലേക്ക് നയിക്കുന്ന സത്യവിരുദ്ധ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഹര്‍ജിത് മന്ദര്‍ അഭിപ്രായപ്പെട്ടു. ന്യൂജേഴ്‌സിയിലുള്ള അജുമോന്റെ മൃതദേഹം മാര്‍ച്ച് 17-നു വെള്ളിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.