ഡാലസ്∙ അടൂർ കടമ്പനാട് പരേതനായ പാസ്റ്റർ എ. കെ. പാപ്പച്ചന്റെ (ബഥേൽ ഹൗസ്) മകൻ ബെഥേൽ പി. സ്റ്റാൻലി (75) ഡാലസിൽ നിര്യാതനായി. ഭാര്യ ലീലാമ്മ സ്റ്റാൻലി (കാട്ടിൽ വടക്കേതിൽ കുടുംബാംഗം). മക്കൾ : നോബിൾ സ്റ്റാൻലി, നിജി–ലാലി സ്റ്റാൻലി, ലീന–ഡെന്നീസ് ജോൺ.
സഹോദരങ്ങൾ : ബെഥേൽ. പി– സൂസമ്മ ബെഞ്ചമിൻ, ബെഥേൽ. പി – ഗ്രേയ്സി ജോർജ്, ഏലമ്മ– വർഗീസ് മത്തായി, ജോയ്. പി – ജോളി ബെഥേൽ, ഗ്രേയ്സി– ജോയ് ജോൺ, പാസ്റ്റർ ബെഥേൽ. പി– ഏല്യാമ്മ ജേക്കബ്. (എല്ലാവരും ഡാലസ്). മെമ്മോറിയൽ സർവീസ്: ജൂൺ 22 ന് വൈകിട്ട് 6.30 മുതൽ. സ്ഥലം : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്. 220E വെസ്റ്റ് ബ്രൂട്ടൺ റോഡ്, ടെക്സസ്– 75181.
സംസ്ക്കാര ശുശ്രൂഷ: ജൂൺ 23 ശനിയാഴ്ച രാവിലെ 10 മുതൽ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച്. തുടർന്ന് സണ്ണിവെയൽ ന്യൂഹോപ് ഫ്യൂണറൽ ഹോംമിൽ സംസ്ക്കാരം. വിവരങ്ങൾക്ക്: പാസ്റ്റർ ബെഥേൽ പി. ജേക്കബ് – 214 450 4169.
Comments