വിസ്‌കോണ്‍സിന്‍: മില്‍വാക്കിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ഡോ. ബി.ആര്‍.സി നായര്‍ (ബി. രാമചന്ദ്രന്‍ നായര്‍- 73) റിട്ടയേര്‍ഡ് ശിശുരോഗ വിദഗ്‌ധന്‍, തിങ്കളാഴ്‌ച വൈകിട്ട് ആറുമണിക്ക് മില്‍വാക്കിയില്‍ വെച്ച് നിര്യാതനായി.
ഒരു പഴയകാല സുഹൃത്തിന്റെ ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാനായി പിറ്റ്‌സ്‌ബര്‍ഗിലുള്ള തന്റെ ഇളയ മകളെ സന്ദര്‍ശിച്ചതിനുശേഷം ഭാര്യയുമായി മില്‍വാക്കിയില്‍ വന്ന് തന്റെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയുമാണുണ്ടായത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. ബി.ആര്‍.സി നായര്‍ തിരുവനന്തപുരം നാലാഞ്ചിറ ശ്രീവിജയത്തില്‍ എം.എന്‍. ഭാസ്‌കര പണിക്കരുടേയും, ഭാരതി അമ്മയുടേയും മകനാണ്.
തിരുവനന്തപുരത്ത് ഊറ്റുകുഴിയില്‍ മാധവി വിലാസത്തില്‍ ടി. കൃഷ്‌ണപിള്ളയുടേയും മാധവിക്കുട്ടി അമ്മയുടേയും മകള്‍ ഗീതയാണ് ഭാര്യ.
മക്കള്‍: മീര (ട്രോയ്, മിഷിഗണ്‍), ഉണ്ണി (മില്‍വാക്കി), ആശ (പിറ്റ്‌സ്‌ബര്‍ഗ്).
മരുമക്കള്‍: ഡോ. സതീഷ് (ട്രോയ്, മിഷിഗണ്‍), ഡോ. പ്രദീപ് (പിറ്റ്‌സ്‌ബര്‍ഗ്).
കൊച്ചുമക്കള്‍: അര്‍ച്ചന, അഞ്‌ജലി, അര്‍മാന്‍.
സഹോദരങ്ങള്‍: പരേതനായ അച്യുതന്‍ നായര്‍ (തിരുവനന്തപുരം), അയ്യപ്പന്‍ നായര്‍ (ചെന്നൈ).
രണ്ടുവര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്‌ഠിച്ചതിനുശേഷമാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. മില്‍വാക്കിയിലെ മലയാളി അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളും മുന്‍കാല പ്രസിഡന്റുമായിരുന്നു പരേതന്‍. ജോലിയില്‍ നിന്ന് വിരമിച്ചതിനുശേഷം അടുത്തകാലത്ത് ട്രോയിയില്‍ (മിഷിഗണ്‍) ആയിരുന്നു താമസം.
മില്‍വാക്കിയിലെ കലാ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന ഒരു അമൂല്യ പ്രതിഭയെ ആണ് നഷ്‌ടപ്പെട്ടതെന്ന് അസോസിയേഷന്‍ മുന്‍കാല ഭാരവാഹികള്‍ അറിയിച്ചു. എല്ലത്തിനും ഉപരി ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം എന്നും അവര്‍ അറിയിച്ചു.
പൂജയും പൊതുദര്‍ശനവും: 2014 മാര്‍ച്ച് ആറാംതീയതി വൈകിട്ട് 4.30 മുതല്‍ 7.30 വരെ.
വിലാസം: Becker Ritter Funeral Home , 14075 West North Avenue , Brookfield, WI 53005 . Phone # (262) 782-5330.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സതീഷ് (248 - 891 - 5676).
ജോണ്‍ വര്‍ഗീസ് (414- 412- 8121) അറിയിച്ചതാണ് ഈ വിവരം.
Comments