അറ്റ്‌ലാന്റാ: അന്ന ജോസഫ് ഇല്ലിക്കാട്ടില്‍ (89) നിര്യാതയായി. പരേത നിര്യാതനായ മാറിക ഇല്ലിക്കാട്ടില്‍ പോത്തന്‍ ജോസഫിന്റെ ഭാര്യയും, കരിങ്കുന്നം കറുത്തേടത്ത് കദളിമറ്റത്തില്‍ കുടുംബാംഗവുമാണ്.
വേക്ക് ശുശ്രൂഷകള്‍ ഏപ്രില്‍ 11-ന് വെള്ളിയാഴ്‌ച വൈകിട്ട് 5 മുതല്‍ 9 വരെ അമേരിക്കയിലെ അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലും, സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 12-ന് ശനിയാഴ്‌ച രാവിലെ 9.30-ന് അറ്റാലന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലും തുടര്‍ന്ന് സംസ്‌കാരം സ്‌നെല്‍വില്ലിലെ ഇറ്റേര്‍ണല്‍ ഹില്‍സ് സെമിത്തേരിയില്‍ നടത്തപ്പെടും.
മക്കള്‍:
ആലീസ്- എസ്‌തപ്പാന്‍ കൊട്ടിയാനിക്കര, അറ്റ്‌ലാന്റാ.
ഫിലിപ്പ് - നൈത്തോ ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ.
ജോണി - മേഴ്‌സി ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ
ബേബി - സുജ ഇല്ലാക്കിട്ടില്‍, അറ്റ്‌ലാന്റാ
സൈനമ്മ- വില്‍സണ്‍ പുത്തന്‍കണ്ടത്തില്‍, ന്യൂയോര്‍ക്ക്
വിന്‍സെന്റ്- എലിസബത്ത് ഇല്ലിക്കാട്ടില്‍, അറ്റ്‌ലാന്റാ.
Comments