ഫ്‌ളോറിഡ: നീണ്ടൂര്‍ ആക്കല്‍കൊട്ടാരത്തില്‍ പരേതനായ തോമസിന്റെ ഭാര്യ അച്ചു തോമസ് (78) ഏപ്രില്‍ 13 ഞായറാഴ്‌ച ഫ്‌ളോറിഡായിലെ ബാര്‍ട്ടോയില്‍ നിര്യാതയായി. പരേത ഓണംതുരുത്ത് പുളിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി ആക്കല്‍കൊട്ടാരം (ഫ്‌ളോറിഡ), തോമസ് ആക്കല്‍കൊട്ടാരം (ഫ്‌ളോറിഡ), പരേതനായ മൈക്കിള്‍, ത്രേസ്യാമ്മ ചേന്നങ്ങാട്ട് (ഡാളസ്), ലിസി വെട്ടിക്കാട്ട് (ഫ്‌ളോറിഡ), ഡോളി കിഴക്കേക്കുറ്റ് (ചിക്കാഗോ).
മരുമക്കള്‍: മോളി പെരികലത്തില്‍, ജീന വയലുപടിയാനിക്കല്‍, കുഞ്ഞവറാച്ചന്‍ ചേന്നങ്ങാട്ട്, പുന്നന്‍ വെട്ടിക്കാട്ട്, ബിജു കിഴക്കേക്കുറ്റ്. ഏപ്രില്‍ 16 ന് ബുധനാഴ്‌ച വൈകിട്ട് 6 മണിമുതല്‍ 9 മണിവരെ ബ്രാന്‍ഡനിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടക്കും.
ഏപ്രില്‍ 17 ന് വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്‌ബറോ മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.
Comments