ഹൂസ്റ്റണ്‍ : ജൂണ്‍ 28, 29, 30 തീയ്യതികളില്‍ ഹ്യൂസ്റ്റണ്‍ റിവര്‍ ഓക്ക് ക്രൗണ്‍ പ്ലാസിയില്‍ വെച്ചു സംഘടിപ്പിച്ച ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ 12-#ാമത് വാര്‍ഷിക സമ്മേളനം വന്‍ വിജയമായി. അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ് ആതിഥേയത്വം വഹിച്ച കണ്‍വന്‍ഷനില്‍ കാനഡയില്‍ നിന്നും, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിചേര്‍ന്നിരുന്നു. ജൂണ്‍ 28 വെള്ളിയാഴ്ച വൈകീട്ട് ഡിന്നറിനോടു ചേര്‍ന്ന് പ്രതിനിധികളുടെ വിവിധ കള്‍ച്ചറല്‍ പ്രോഗ്രാം, ടാലന്റ് ഷോ എന്നിവ നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ വിശുദ്ധ ഖുറാന്‍ പാരായണത്തിനുശേഷം ഔദ്യോഗിക പരിപാടികളുടെ ഉല്‍ഘാടനം നടന്നു. പെര്‍ വെയ്‌സ് ജാഫ്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.മോയ്‌നുള്‍ ഹങ്ക് സ്വാഗതം ആശംസിച്ചു.
നൗഷ അസ്രാര്‍(സെക്രട്ടറി), താരിക്ക് ഹക്കി(പ്രസിഡന്റ്), ഡോ.ഇര്‍ഫാന്‍ ബെഗ് എന്നിവര്‍ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നും എത്തിചേര്‍ന്ന സംഘടനാ പ്രതിനിധികള്‍ അതത് സംഘടനകളെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഉച്ചഭക്ഷണത്തിനുശേഷം നടന്ന പ്രധാന സെഷനില്‍ പ്രൊഫ. ഹബീബ് സുബരി, അലിഗര്‍ മുസ്സീം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലഫ് ജനറല്‍(റിട്ടയേര്‍ഡ്) സമുറുദീന്‍ ഷാ തുടങ്ങിയവര്‍ പ്രസംഗിച്ചു. നോര്‍ത്ത് അമേരിക്കാ അലൂമിനി അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച വൈസ് ചാന്‍സലര്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഏറ്റവും നല്ല സര്‍വ്വകലാശാലായായി അലിഗര്‍ സര്‍വ്വകലാശാലയെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും, അതിന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വൈകീട്ട് നടന്ന പരിപാടികളില്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ പി. ഹാരിഷ് മുഖ്യാതിഥിയായി പങ്കെടുത്തു. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകര്‍ സര്‍ സയ്യദിന്റെ ആധുനിക വിദ്യാഭ്യാസ നയങ്ങളെ കുറിച്ചുള്ള ദീര്‍ഘവീഷണം പ്രാവര്‍ത്തിമാക്കാന്‍ അലിഗര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബന്ധരായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കോണ്‍സുലര്‍ ജനറലിന്റെ പ്രസംഗം ഹര്‍ഷാരവത്തോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. കമ്മ്യൂണിറ്റി സര്‍വ്വീസിനുള്ള അവാര്‍ഡുകള്‍ വൈസ് ചാന്‍സ് ലര്‍ ഷാ, ഒമര്‍ ഫറൂക്ക്, മൊയ്‌നൂള്‍ ഹക്ക് എന്നിവര്‍ക്ക് നല്‍കി. പര്‍വെയ്‌സ് ജാഫ്രിയുടെ നന്ദി പ്രകാശനത്തിന് ശേഷം യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗികഗാനം “തരാന-ഇ-അലിഗര്‍” വൈസ് ചാന്‍സ് ലറിനോടൊപ്പം പ്രതിനിധികള്‍ ചേര്‍ന്ന് ആലപിച്ചു. അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ ജൂണ്‍ 20- 22(2014) തിയ്യതികളില്‍ ചിക്കാഗോയില്‍ വെച്ച് സംഘടിപ്പിക്കുന്ന പതിമൂന്നാമത് കണ്‍വന്‍ഷനിലേക്ക് ഡോ.സെയ്ഫ് ഷെയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മാസ്മരിക ശബ്ദത്തിനുടമയായ Ugayam Parikh ന്റെ കച്ചേരി സമാപന ദിവസ സന്ധ്യയെ അവിസ്മരണീയമാക്കി ടെക്‌സസ് അലൂമിനി അസ്സോസിയേഷന്‍ (ഹുസ്റ്റണ്‍) വിജയകരമായ സംഘടിപ്പിച്ച സമ്മേളന വേദിയില്‍ നിന്നും ഭൂതകാല സ്മരണകള്‍ പരസ്പരം പങ്കുവെച്ചാണ് പ്രതിനിധികള്‍ പിരിഞ്ഞുപോയത്.
Comments