ഡിട്രോയിറ്റ്: ഡിട്രോയിട്ടിലെ ഡീയര്‍ ബോണിലുള്ള ഹില്‍ട്ടന്‍ ഡബില്‍ ട്രീ ഹോട്ടലില്‍ ജൂണ്‍ 28 മുതല്‍ 30 വരെ നടന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സിന്റെ (എസ്എംസിസി) ദേശീയ കണ്‍വന്‍ഷനും, യങ് പ്രൊഫഷണല്‍ മീറ്റും, ആത്മീയ സംഘടനകളുടെ സമ്മേളനങ്ങളും എന്തിനെന്നും എങ്ങനെയായിരിക്കണമെന്നുള്ളതിനുള്ള പുതിയ അര്‍ത്ഥതലങ്ങള്‍ നിര്‍വ്വചിക്കുന്ന ഒരു നവ്യാനുഭവമായി മാറി. സഭാംഗങ്ങളുടെ ആത്മീയ വളര്‍ച്ചയും സഭയുടെ നന്മയും ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളും, സെമിനാറുകളും, വൈദീകരും ആത്മായരും ഒത്തു ചേര്‍ന്നിരുന്നുള്ള സൗഹൃദ സംവാദങ്ങള്‍, കുട്ടികള്‍ക്കായി വിവിധ ഇനങ്ങളില്‍ നടത്തപ്പെട്ട വാശിയേറിയ കലാസാഹിത്യ മത്സരങ്ങള്‍, അമേരിക്കന്‍ മണ്ണിലെ ഇളം തലമുറയെ സീറോ മലബാര്‍ ക്രൈസ്തവ പാരമ്പര്യങ്ങളിലേക്ക് ആകര്‍ഷിക്കുവാനും അവരുടെ ഭാവി വളര്‍ച്ചയും ലക്ഷ്യമാക്കി നടത്തിയ യങ് പ്രൊഫഷണല്‍ മീറ്റ്, മുതിര്‍ന്നവര്‍ അവതരിപ്പിച്ച ബൈബിള്‍ നാടകങ്ങള്‍, ബൈബിള്‍ ജെപ്പഡി, ബെസ്റ്റ് കപ്പിള്‍ മത്സരങ്ങള്‍ തുടങ്ങി നവീനമായ ആശയങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും കൊണ്ട് സമ്പന്നമായിത്തീര്‍ന്ന ഒരു കണ്‍വന്‍ഷനായിരുന്നത്.
ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള സംഘാടകരുടെ മികച്ച ആസൂത്രണവും സംഘാടക പാടവവും കൊണ്ട് ഇതൊരു വന്‍ വിജയമായി മാറുകയായിരുന്നു. ജൂണ്‍ 28നു വെള്ളിയാഴ്ച ഉച്ചയോടെ കുട്ടികള്‍ക്കായുള്ള കലാസാഹിത്യ മത്സരങ്ങളും ബൈബിള്‍, ജെപ്പഡി മത്സരങ്ങളും ആരംഭിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് എസ്എംസിസി ദേശീയ പ്രസിഡന്റ് ഡേവിഡ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അരുണ്‍ ദാസ് സ്വാഗതവും, റവ: ഡോ. സെബാസ്റ്റ്യന്‍ വേതാനത്ത് ആശംസകളും അര്‍പ്പിച്ചു. ഷിബു മാത്യു എംസിയായിരുന്നു. എല്ലാ വൈദീകരെയും ആദരിക്കുകയും തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ എല്ലാവരെയും ഏറെ ആകര്‍ഷിപ്പിച്ച കലാപരിപാടികള്‍ അവതരിക്കപ്പെടുകയുമുണ്ടായി. ചിക്കാഗോ കത്തീഡ്രല്‍ പള്ളി വികാരി റവ:ഫാ. ജോയി ആലപ്പാട്ടിന്റെ ക്ലാസ്സോടെ പ്രധാന ദിനമായ ശനിയാഴ്ചത്തെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വൈദീകരെയും ആത്മായരെയും പങ്കെടുപ്പിച്ചുകൊണ്ട് ജയിംസ് കുരീക്കാട്ടില്‍ മോഡറേറ്റ് ചെയ്ത സൗഹൃദ സംവാദം സഭയിലെ ആത്മായരുടെ പങ്ക് വിളിച്ചോതുന്നതും ആത്മായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വ് പകരുന്നതുമായിരുന്നു.
സംവാദത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ചാക്കോ കളരിക്കല്‍ ' സഭയിലെ ആത്മായരുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കുകയും തുടര്‍ന്ന് റവ:ഫാ. ഡോ. അലക്സ് പാലക്കാപ്പറമ്പില്‍, റവ:ഫാ. ഡോ. സെബാസ്റ്റ്യന്‍ വേതാനത്ത്, സേവി മാത്യു, ഡോ. ജയിംസ് കുരിച്ചി എന്നിവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഉച്ചകഴിഞ്ഞ് എസ്എംസിസിയുടെ ഭാവി പ്രവര്‍ത്തനങ്ങളും അവതരണവും ഉണ്ടായി. തത്സമയം തന്നെ യങ് പ്രൊഫഷണല്‍ മീറ്റില്‍ കരിയര്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ജോസഫ് കാഞ്ഞാമലയുടെ നേതൃത്വത്തില്‍ ബിസിനസ് സെമിനാറും, ലൈസി അലക്സിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെമിനാറും, ജോര്‍ജ്ജ് തോമസ് മോഡറേറ്റ് ചെയ്ത തമ്മില്‍ത്തമ്മില്‍ പ്രോഗ്രാമും അവതരിക്കപ്പെട്ടു. അതേത്തുടര്‍ന്ന് മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്ര കാഴ്ചക്കാരുടെയെല്ലാം കൗതുകമായി മാറി. പിന്നീട് നടന്ന ബാങ്ക്വറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് സേവി മാത്യു അദ്ധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ അരുണ്‍ ദാസ് വൈദീകരെയും സംഘടനയുടെ പ്രവര്‍ത്തകരെയും കണ്‍വന്‍ഷന്‍ സ്പോണ്‍സര്‍മാരെയും അനുമോദിച്ചു.
ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. എസ്എംസിസി ജനറല്‍ സെക്രട്ടറി സിറിയക്ക് കുര്യനും ബിജില്‍ പാലക്കലോടിയും എംസിമാരായിരുന്ന ചടങ്ങില്‍ തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറുകയും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്തു. എസ്എംസിസി ദേശീയ നേതൃ നിരയില്‍ നിന്നുമുള്ള പ്രസിഡന്റ് സേവി മാത്യു, ജനറല്‍ സെക്രട്ടറി സിറിയക്ക് കുര്യന്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി പുല്ലാപ്പള്ളില്‍, ജോ.സെ സിജിന്‍ പാലക്കലോടി, ട്രഷറര്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, ജോയിന്റ് ട്രഷറര്‍ സോളി ഏബ്രഹാം, ബോര്‍ഡ് ചെയര്‍മാന്‍ മാത്യു തോലയില്‍ എന്നിവരുടെ മികച്ച ആസൂത്രണവും മികച്ച സംഘാടക മികവിനുമൊപ്പം ഡിട്രോയിറ്റിലെ പ്രാദേശിക നേതൃത്വത്തില്‍ നിന്നുമുള്ള പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കല്ലുങ്കല്‍, ഷിബു മാത്യു, മേരി ചക്കാല മുറിയില്‍, ഫിലോമിന ആല്‍ബര്‍ട്ട് ( മത്സര ഇനങ്ങള്‍ ), ജോസഫ് മണലേല്‍ (മശഡി മീഡിയ), ഷോണ്‍ കര്‍ത്തനാല്‍ (ലൈറ്റ് അന്‍ഡ് സ്റ്റേജ്), ടെസി ജോയിച്ചന്‍, ജെസ്സി ജേക്കബ് (കൊയര്‍ ), മേരി അഗസ്തി (ഭക്ഷണം), സണ്ണി ജേക്കബ് (ലിറ്റര്‍ജി), ആനി ഫിലിപ്പ് (രജിസ്ട്രേഷന്‍ ), ജോസ് ഫിലിപ്പ് (ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ ), ബോബി തോമസ് (വെബ്സൈറ്റ് മാനേജ്മെന്റ്), ജയിംസ് കുരീക്കാട്ടില്‍ (പബ്ലിക്ക് റിലേഷന്‍സ്), ജെറിന്‍ ഫിലിപ്പ്, ജോസഫ് ബീന്‍, ജോസീന മണലേല്‍ (യങ് പ്രൊഫഷണല്‍ മീറ്റ് കോര്‍ഡിനേറ്റേഴ്സ്) എന്നിവരുടെയും ഡിട്രോയിറ്റ് സെന്ത് തോമസ് വികാരി ഫാ. ജോര്‍ജ്ജ് എളമ്പാശ്ശേരി, ട്രസ്റ്റീമാരായ ബെന്നി പൂതംപാറ, സൈജന്‍ കണിയോടിക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരുടെ നിസ്വാര്‍ത്ഥ സേവനവും കഠിനാധ്വാനവുമാണ് ഈ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കി മാറ്റിയതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍ അരുണ്‍ ദാസ് അഭിപ്രായപ്പെട്ടു.
സമാപനദിവസമായ ഞായറാഴ്ച രാവിലെ ബിസിനസ്സ് മീറ്റും തുടര്‍ന്ന് 201415 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുണ്ടായി. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലിന്റെ സാന്നിദ്ധ്യത്തില്‍ ഇലക്ഷന്‍ കമ്മിഷണര്‍ ഡോ. ജയിസ് കുറിച്ചിയും മാത്യു തോയലിലും തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ക്ക് നേതൃത്വം നല്‍കി. സിറിയക്ക് കുര്യന്‍ (പ്രസിഡന്റ്) , ജോര്‍ജ് തോമസ് പുല്ലാപ്പള്ളി (അഡ്മിന്‍. വൈസ് പ്രസിഡന്റ്), ബോസ് കുര്യന്‍ (ചാപ്റ്റര്‍ ഡിവലപ്മെന്റ് വൈസ് പ്രസിഡന്റ്), അരുണ്‍ ദാസ് (ജനറല്‍ സെക്രട്ടറി), സിജില്‍ പാലക്കലോടി (ട്രഷറര്‍ ), ജോസ് ഞാറക്കുന്നേല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു കൊച്ചുപുരക്കല്‍ ( ജോ. ട്രഷറര്‍ ) കമ്മിറ്റി ചെയര്‍ പേഴ്സണ്മാരായി ബാബു ചാക്കോ (ചാരിറ്റിബിള്‍ അഫയേഴ്സ്), ബനിജാ ആന്റണി (സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ ), ജയിംസ് കുരീക്കാട്ടില്‍ ( പബ്ലിക്ക് റിലേഷന്‍സ്), എല്‍സി വിധേയത്തില്‍ ( ഫാമിലി അഫയേഴ്സ്), മാത്യു പൂവന്‍ ( എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്), സജി സഖറിയ (യൂത്ത് അഫയേഴ്സ്), മാത്യു തോയലില്‍ ( ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്‍മാന്‍ ), ലൈസി അലക്സ് ( ഡയറക്ടേഴ്സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ) എന്നിവരെയും ചാക്കോ കല്ലുകുഴി, ഏലിക്കുട്ടി ഫ്രാന്‍സിസ്, സോളി ഏബ്രഹാം, കുര്യാക്കോസ് ചാക്കോ, വിന്‍സണ്‍ പാലത്തിങ്കല്‍, ജോസഫ് കാഞ്ഞമല, എന്നിവരെ ഡയറക്ടേഴ്സ് ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു. പുതിയ നേതൃത്വം 2014 ജനുവരിയില്‍ ചുമതലയേല്‍ക്കുന്നതാണ്. ഞായറാഴ്ച ഉച്ച ഭക്ഷണത്തോടെ എല്ലാവരും യാത്ര പറയലിന്റെ തിരക്കിലായി. അമേരിക്കന്‍ മണ്ണില്‍ ചിതറിക്കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് സൗഹൃദങ്ങള്‍ പങ്കിടുവാനും പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുവാനും അതേസമയം അമേരിക്കന്‍ മണ്ണിലെ പുതു തലമുറക്ക് അവരുടെ ഭാവിയെ തന്നെ സ്വാധീനിച്ചേക്കാവുന്ന സൗഹൃദങ്ങളുടെ ഒരു പുതിയ നെറ്റ് വര്‍ക്ക് സൃഷ്ടിക്കാനും വേദിയാകുകയായിരുന്നു ഈ കണ്‍വന്‍ഷന്‍ . യാത്രപറയുമ്പോള്‍ ഒരോരുത്തരുടെയും കണ്ണില്‍ പൊടിഞ്ഞ വേര്‍പിരിയലിന്റെ നനവ് ഇനിയുമെന്ന് നമ്മളിങ്ങനെ കണ്ടുമുട്ടുമെന്ന ചോദ്യങ്ങളുടേതായിരുന്നു. റിപ്പോര്‍ട്ട് : ജയിംസ് കുരീക്കാട്ടില്‍
Comments