You are Here : Home / USA News

ഡോ.നികസാദിനും ഭാര്യ ആഷക്കും യാത്രയയപ്പ്‌

Text Size  

Story Dated: Wednesday, July 10, 2013 12:42 hrs UTC

ഡെലവേര്‍ : ഒരു ദശാബ്ധകാലമായി ഡെലവേര്‍ മലയാളീ സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.നികസാദിനും ഭാര്യ ആഷക്കും ഡെലവേര്‍ മലയാളീസമൂഹം യാത്രയയപ്പ്‌ നല്‍കി. ഡെലവേയരില്‍ ഇന്‍ടെര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവന്ന ഡോ.നികസാദ്‌ മെഡിക്കല്‍ മേഖലയിലും ഇതര സാമൂഹിക മേഖലകളിലും സ്ത്യുത്യര്‍ഹമായ സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. ന്യൂഒര്‍ലീന്‍സിലെ ഒരു പ്രമുഖ ആശുപത്രിയില്‍ കാര്‍ഡിയോളോജി വിഭാഗം മേധാവി ആയി സ്ഥാനം ഏറ്റെടുക്കുന്ന ഡോ.നികസാദിനു ജൂണ് 23നു ചേര്‍ന്നചടങ്ങില്‍ വച്ച്‌ ഫോമപ്രസിഡന്റ്‌ ജോര്‍ജ് മാത്യു അടക്കം ഉള്ളമലയാളീ സമൂഹം സര്‍വവിധമംഗളങ്ങളും നേര്‍ന്നു.ചടങ്ങില്‍ മലയാളംകജഠഢഡയറക്ടര്‍ സുനില്‍ ത്രിസ്ടാര്‍, ഡോ.തോമസ് മാമ്മന്‍, മോഹന്‍ ഷേണായ്, ജോസഫ് കുര്യന്‍, ജോസ്‌ പോള്‍, ആന്റ്‌റൊ ജോസ്, മനോജ്‌വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡോ.നികസാദും ആഷയും നന്ദിരേഘപ്പെടുത്തി.ചടങ്ങിനു ബോബ്ബിമാത്യു, സുനിത ഫ്‌ലവര്‍ഹില്‍, അജിത്ചാണ്ടി, നന്ദന്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.