You are Here : Home / USA News

പെന്‍സില്‍വാനിയ കോളജ് വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് മൂന്നുശതമാനം വര്‍ധിപ്പിക്കുന്നു

Text Size  

Story Dated: Wednesday, July 10, 2013 11:24 hrs UTC

ഹാരിസ്ബര്‍ഗ്: 2013-14 വിദ്യാഭ്യാസവര്‍ഷത്തില്‍ പെന്‍സില്‍വാനിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് മൂന്നുശതമാനം വര്‍ധിപ്പിക്കുന്നതിന് ജൂലൈ 9-ന് ചൊവ്വാഴ്ച ഹാരിസ്ബര്‍ഗില്‍ ചേര്‍ന്ന പെന്‍സില്‍വാനിയ സ്റ്റേറ്റ് സിസ്റ്റം ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഫോളില്‍ ആരംഭിക്കുന്ന അധ്യനവര്‍ഷത്തില്‍ രണ്ടു സെമസ്റ്ററുകളിലുംകൂടി 194 ഡോളറാണ് അധിക ഫീസായി നല്‍കേണ്ടിവരിക. അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളെയാണ് ഈ ഫീസ് വര്‍ധന ബാധിക്കുക. റസിഡന്റ് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളുടെ ഓരോ ക്രെഡിറ്റ് അവറിനും 13 ഡോളര്‍ വര്‍ധിപ്പിച്ചു 442 ഡോളറും നോണ്‍ റസിഡന്റ് വിദ്യാര്‍ത്ഥികളുടെ വര്‍ധിപ്പിച്ച 19 ഡോളര്‍ ഉള്‍പ്പടെ 663 ഡോളര്‍ ഓരോ ക്രെഡിറ്റ് അവറിനും നല്‍കേണ്ടിവരും.

 

 

ട്യൂഷന്‍ ടെക്‌നോളജി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് റസിഡന്റ് വിദ്യാര്‍ത്ഥികള്‍ക്ക് 368-ഉം, നോണ്‍ റസിഡന്റ് വിദ്യാര്‍ത്ഥികള്‍ക്ക് 558 ഡോളറും നല്‍കേണ്ടിവരും. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് വിദ്യാഭ്യാസ ബജറ്റിലെ കമ്മി കുറയ്ക്കുന്നതിനുവേണ്ടിയാണ് ഫീസ് വര്‍ധന നടപ്പാക്കേണ്ടിവന്നതെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ബ്ലൂംബര്‍ഗ്, കാലിഫോര്‍ണിയ, ചെയ്‌നി, ക്ലാരിയോണ്‍, ഈസ്റ്റ് ട്രോഡ്‌സ് ബര്‍ഗ്, എഡിന്‍ബറോ, ഇന്‍ഡ്യാന, കുട്ട്‌സ്ടൗണ്‍, ലോക്ക് ഹെവന്‍, മാന്‍സ് ഷീല്‍ഡ്, മില്ലേഴ്‌സ് വില്ല, ഷിഫന്‍സ്ബര്‍ഗ്, സ്ലിപറി റോക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ യൂണിവേസ്റ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയ 14 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസ് വര്‍ധന ബാധകമായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു
    ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (MARC) യുടെ പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു. വൈസ്...

  • ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റ് നടത്തപ്പെട്ടു
    ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. തോമാശ്ശീഹായുടെ...

  • ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു
    ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ഏറ്റെടുത്തു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തമന്ത്രാലയത്തില്‍...

  • പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു
    കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അഗതി വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങി വിവിധ ക്ഷേമപെന്‍ഷനുകള്‍...

  • ക്രിഷ് 3 നവംബര്‍ നാലിന്
    ‘ക്രിഷ്’ മൂന്നാം ഭാഗം നവംബര്‍ നാലിന് റിലീസ് ചെയ്യും. ഹൃത്വിക് റോഷന്‍ നായകനാകുന്ന ഈ ഹിന്ദിച്ചിത്രം ദീപാവലി ദിവസമായ...