ഇന്ത്യാനപോലീസ് : കഴിഞ്ഞ ആറു വര്‍ഷം മരണത്തോടു മല്ലടിച്ചു തലച്ചോറില്ലാതെ ജീവന്‍ നിലനിര്‍ത്തിയ കലിയേഷയുടെ നാളുകളുകള്‍ എണ്ണപ്പെട്ടാതയി അമ്മ ഏപ്രില്‍ ബാരട്ട് പറയുന്നു. ജനിക്കുമ്പോള്‍ തന്നെ ഹൈഡ്രെന്‍സിഫലി (Hydranencephaly) എന്ന അപൂര്‍വ്വ രോഗത്തിനടിമയായിരുന്ന കലിയേഷ, ബ്രെയ്ന്‍ സ്റ്റെമ്മിനോടു ചേര്‍ന്ന് മിഡ് ബ്രെയ്ന്‍ ഉണ്ടെങ്കിലും അതിനും മുകളില്‍ ഉണ്ടായിരിക്കേമ്ട അപ്പര്‍ ബ്രെയ്ന്‍ ഇല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഈ രോഗത്തോടെ ജനിക്കുന്ന കുട്ടികള്‍ ജീവിക്കുക എന്നതുതന്നെ അത്ഭുതമാണ്. ജൂലായ് 14ന് ആറു വയസ്സു പൂര്‍ത്തികരിക്കുന്നത് ഒരു മാസം മുമ്പ് ഇമ്യൂണ്‍ സിസ്റ്റം തകരാറിലായത് ശ്വാസകോശത്തെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി ജീവിക്കുമെന്നുള്ള പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിരക്കുന്നു. ഈ രോഗവുമായി ജനിച്ച കുട്ടിക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പോളിസി നല്‍കുവാന്‍ വിസമ്മതിച്ചതിനാല്‍ ഭാരിച്ച ചിലവാണ് മകളുടെ ചികിത്സയ്ക്ക് വേണ്ടിവന്നതെന്ന് അമ്മ പറഞ്ഞു. ഒരു മാതാവും മകളുടെ ശവമടക്കത്തിനുവേണ്ടി ഫണ്ടു സ്വരൂപിക്കുവാന്‍ ഇഷ്ടപ്പെടുകയില്ല. എന്നാല്‍ മരണംവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ എനിക്കിത് ചെയ്യേണ്ടിവന്നു. മാതാവ് ദുഃഖത്തോടെ അറിയിച്ചു. സാമ്പത്തിക സഹായത്തിനു തയ്യാറുള്ളവര്‍ക്ക്- "Pace of Miracle"എന്ന ഫണ്ടില്‍ ചെയ്‌സ് ബാങ്കിലെ ഏതെങ്കിലും ശാഖകളില്‍ പണം അടയ്ക്കാവുന്നതാണ്.
Comments