ന്യൂയോര്‍ക്ക് : പ്രസിദ്ധിയാര്‍ന്ന വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസ്‌തുത ദേവാലയത്തിലെ എല്ലാ കുടുംബങ്ങളും സുഹൃത്തുക്കളും ചാര്‍ച്ചക്കാരും ഒത്തുകൂടി നടത്താറുള്ള വാര്‍ഷിക പിക്‌നിക് ഈവര്‍ഷവും ഉല്ലാസത്തിമിര്‍പ്പോടെ അരങ്ങേറി. ഒന്നിച്ചുകൂടി സ്‌നേഹം പങ്കുവയ്‌ക്കുക, ഒരു മേശയ്‌ക്കു ചുറ്റും ഇരുന്ന് ഭക്ഷണം കഴിയ്‌ക്കുക , കളിയും കാര്യവുമൊക്കെ ഒറ്റക്കുടുംബമെന്നവണ്ണം ഒരുമനസ്സോടെ നിറവേറ്റുക തുടങ്ങിയവയെല്ലാം ഒരോണക്കാലപ്രതീതി തന്നെ ഏവരിലും ഉണര്‍ത്തി. അപ്പംകടിയും അമ്മാനമാട്ടവും കസേരകളിയും നടന്നപ്പോള്‍ പ്രായപരിധിയെന്നൊരു സംഗതിയെപ്പറ്റി ആരും ഓര്‍ത്തതേയില്ല കായികമത്സരങ്ങള്‍, കലാവിരുതുകളുടെ അവതരണം തുടങ്ങി ഇനങ്ങള്‍ നിരവധിയായിരുന്നു. . രാവിലെ ഒന്‍പതുമണിയ്‌ക്കാരംഭിച്ച ഉല്ലാസാരവം സൂര്യാസ്‌തമയമായിട്ടും ബാക്കി നിന്നത് ഏവര്‍ക്കും ഒരു പ്രത്യേകാനുഭവം തന്നെയായിരുന്നു.
ജൂണ്‍ 29 ശനിയാഴ്‌ച ന്യൂറോഷെല്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട വാര്‍ഷികപിക്‌നിക് ഇടവകയിലെ കൊച്ചുശെമ്മാശ്ശന്‍, റവ. ഡീ.അജീഷ് മാത്യുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു ക്രമീകരിക്കപ്പെട്ടത് . ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് പോള്‍, വൈസ് പ്രസിഡണ്ട് പി. കെ.ജേക്കബ്, സെക്രട്ടറി ജോജി കാവനാല്‍ , ട്രഷറാര്‍ ജോര്‍ജ്ജ് യോഹന്നാന്‍ എന്നിവര്‍ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് കുടുംബത്തിന്റെ ഈ വാര്‍ഷിക കൂടിവരവിന് എല്ലാ ഒത്താശകളും ചെയ്‌തുകൊടുത്തു .
Comments