ന്യൂയോര്‍ക്ക്: ജൂലൈ 21 (ഞായര്‍ ) മുതല്‍ ജൂലൈ 28 (ഞായര്‍ ) വരെ സ്വാമി ഉദ്ദിത് ചൈതന്യയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹിമ നടത്തുന്ന ഭാഗവത സപ്താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സപ്താഹം 100 ലെയ്ക്ക് വില്‍ റോഡ്, ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തിലാണ് നടത്തപ്പെടുന്നത്. എല്ലാദിവസവും വൈകുന്നേരം 5:30 മുതല്‍ 6:30 വരെ മുതിര്‍ന്ന കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സ്വാമിജി പ്രഭാഷണം നടത്തുന്നു എന്നതാണ് ഈ സപ്താഹത്തിന്റെ ഒരു പ്രത്യേകത. കൂടാതെ എല്ലാ ദിവസവും രാവിലെ 6 മണിയ്ക്ക് ധ്യാനത്തിനും പ്രത്യേക പൂജയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കെയാര്‍ക്കെ : 5166335208, ബാഹുലേയന് രാഘവന് : 5166409978, സുധാകരന് പിള്ള: 5165028822, പ്രിന്‍സി തയ്യില്‍ : 5184966863
Comments