You are Here : Home / USA News

യുഎസ് സര്‍ജന്‍ ജനറലായി ഇന്ത്യന്‍ വംശജന്‍ വിവേക് മൂര്‍ത്തിയെ നിയമിച്ചതിന് സെനറ്റിന്‍െറ അംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 16, 2014 12:36 hrs UTC

വാഷിങ്ടണ്‍ ഡിസി. അമേരിക്കയുടെ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തിയെ (37) പ്രസിഡന്റ് ബറാക്ക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത്. യുഎസ് സെനറ്റ് അംഗീകരിച്ചു. ഡിസംബര്‍ 15 തിങ്കളാഴ്ച സെറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51 പേര്‍ നിയമനത്തെ അംഗീകരിച്ചപ്പോള്‍ 43 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന ഡോക്ടര്‍ തസ്തികയിലുളള വ്യക്തി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചില അംഗങ്ങള്‍ നിശ്ചിതമായി വിമര്‍ശിച്ചു. ഗണ്‍ കണ്‍ട്രോള്‍, രാഷ്ട്രീയ വിഷയങ്ങള്‍ ഇവയില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തിയിട്ടുളള വിവേക് മൂര്‍ത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ വിവാദം സൃഷ്ടിച്ചിരുന്നു. സര്‍ജന്‍ ജനറലായി നിയമിക്കാന്‍ വിവേക് മൂര്‍ത്തി സര്‍വ്വത്രയോഗ്യനാണെന്നാണ് മൂര്‍ത്തിയെ പിന്തുണച്ചവര്‍ അഭിപ്രായപ്പെട്ടത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ അദ്ധ്യാപകനായ വിവേക് ബോസ്റ്റണ്‍ ബ്രിഹം ആന്റ് വുമന്‍സ് ആശുപത്രിയിലെ ഡോക്ടറാണ്. ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ലോ യുടെ ശക്തനായ പ്രചാരകനാണ് വിവേക്. യുഎസ് ഇന്ത്യന്‍ അംബാസിഡറായി രാഹുല്‍ വര്‍മ്മയെ ഐക്യ കണ്ഠ്യേനയാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്. വിവേകിന്‍െറ നിയമനത്തോടെ യുഎസ് ഉന്നത തസ്തികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ സ്ഥാനം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.