സാജു കണ്ണമ്പള്ളി
ഷിക്കാഗോ : എല്ലാവര്‍ഷവും അമേരിക്കയിലെ പൊതു അവധി ദിവസമായ ലേബര്‍ ഡേ യില്‍ , സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയില്‍ നിന്നും സംഘടിപ്പിക്കുന്ന വിസ്‌കോ ദര്‍ശന്‍ ഈ വര്‍ഷവും സംഘടിപ്പിക്കുന്നു . സെപ്റ്റംബര്‍ രണ്ടിന് വിസ്‌കോണ്‍സിനിലെ ചരിത്ര പ്രസിദ്ധമായ cave of mounds എന്ന സ്ഥലത്ത് അമേരിക്കയുടെ പഴമയെ തൊട്ടറിയാനുള്ള അവസരമാണ് സംഘാടകര്‍ ഇക്കുറി ഒരുക്കിയിരിക്കുന്നത് . സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 7.30 വി . കുര്‍ബാനയെ തുടര്‍ന്ന് യാത്ര ആരംഭിക്കും. മൂന്നു മണിക്കൂര്‍ നീണ്ട യാത്ര ഉല്ലാസ യാത്രയെ അവിസ്മരനിയമാക്കും. തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ സ്ട്ടുവര്‍ട്ടിലുള്ള തടാകത്തിലും പിന്നിട് cave of the mount ലുള്ള പിച്‌നിന്ക് സ്ഥലത്തും സമയം ചെലവഴിക്കും . തുടര്‍ന്ന് നാല് മണിക്ക് അമേരിക്കയിലെ ചരിത്ര പ്രസിദ്ധമായ cave നുള്ളില്‍ ഒരു മണിക്കൂറില്‍ അധികം വരുന്ന പഠന യാത്ര നടത്തും . വൈകിട്ട് 9 മണിക്ക് പള്ളിയില്‍ തിരിച്ചെത്തും. വിസ്‌കോ ദര്‍ശന്‍ 2013 ന് ഫാ . സിജു മുടകൊലില്‍, ജിനോ കക്കാട്ടില്‍, തോമസ് ഐക്കര പറമ്പില്‍ , ടോമി ഏടത്തില്‍ , ബിജു കണ്ണച്ചാപറമ്പില്‍, സജു കണ്ണമ്പള്ളി , ജോണി കുട്ടി പിള്ളവീട്ടില്‍ , സജി പൂതൃക്കയില്‍ , സി സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കും . തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലേബര്‍ ഡേ യില്‍ നടക്കുന്ന ഈ ഉല്ലാസ യാത്രയില്‍ പങ്കെടുക്കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍ പള്ളി കമ്മറ്റി അംഗങ്ങളുമായി ബന്ധപെടെണ്ടാതാണ് .
Comments