മലയാളികള്‍ക്ക് ക്ഷേമപരമായ യാതൊരു ഗുണവും ചെയ്യാതെ പിരിവു മാത്രം നടത്തി, കുറെ നേതാക്കന്മാര്ക്ക് കള്ള് കുടിക്കുവാനും, കൂത്താടാനുമായി വര്‍ഷങ്ങളായി നിലകൊള്ളുന്ന അസോസിയേഷനുകളെ മലയാളി സമൂഹത്തില്‍ നിന്നും തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറെ 5,6 നേതാക്കള്‍ക്ക് നേരം പോക്കാന്‍ അവരുടെ വീടിനു സമീപം മലയാളികളില്‍ നിന്നും പിരിവു നടത്തി കെട്ടിടം വാങ്ങുകയും, അവര്‍ തന്നെ വര്‍ഷങ്ങളായി ഭാരവാഹികളും, ബോര്‍ഡ് ട്രസ്റ്റികളുമായി ജീവിതകാലം തുടരുകയും ചെയ്തുവരുന്ന പ്രവണതയില്‍ മലയാളികള്‍ക്ക് അടക്കാനാവാത്ത പ്രതിഷേധം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാനോ, അറിയിക്കുവാനോ സാധിക്കുന്നില്ല. കാരണം പൊതുയോഗവും, കമ്മിറ്റികളും ക്രമീകരിക്കുന്നതും, അതില്‍ പങ്കുകൊള്ളുന്നവരും ഭാരവാഹികള്‍ തന്നെ. അവര്‍ തീരുമാനം എടുക്കുന്നു. പിരിക്കുന്നു, നടത്തുന്നു. വീട്ടില്‍ സമാധാനവും സ്വസ്ഥതയും ഇല്ലാത്തെ കുറെ പകല്‍ മാന്യന്മാര്ക്ക് കള്ള് കുടിക്കുവാനും, കൂത്താടാനുമായി ഒരു താവളമാക്കിയിരിക്കുന്നു. വര്‍ഷാവര്‍ഷം മെംബര്‍ഷിപ്പ് പുതുക്കുവാന്‍ എത്തുന്നവരോട് ഒരു മലയാളിസ്നേഹിതന് ചോദിച്ചു വര്‍ഷങ്ങളായി നിങ്ങള്‍ പിരിക്കുന്നു. എന്തിനുവേണ്ടിയാണ് പണം ഉപകരിക്കുന്നത്. മറുപടിയായി ഭാരവാഹി പറഞ്ഞത്. 'ഞങ്ങളുടെ മാസിക വരുന്നില്ലേ?' ശരിയാണ് മാസിക വരുന്നുണ്ട്. അതില്‍ ലേഖനം ഒന്നുമില്ല, 500 മുതല്‍ 5000 വരെ അര്‍ദ്ധ വാര്‍ഷിക നിരക്കില്‍ പരസ്യങ്ങള്‍ മാത്രമുള്ള മാസിക അച്ചടിക്കുന്നു. ന്യൂ ഇയര്‍, കേരള പിറവി, ഇന്ത്യന്‍ സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ് തുടങ്ങിയ കേരള വിശേഷ ദിവസങ്ങളുടെ പേരില്‍ നടത്തുന്ന കൊള്ള പിരിവുകള്‍ നടത്തി സ്റ്റേജില്‍ നേതാക്കളായി വിലസുന്ന മാന്യന് എന്ന് സ്വയം നടിക്കുന്നവരോട് സമൂഹം വളരെ നിന്ദയോടു കൂടിയാണ് വീക്ഷിക്കുന്നത്. പാവം മലയാളികളെ കൊള്ളയടിക്കുന്ന ഈ പിശാചുക്കള്‍ക്ക് ആരു ശിക്ഷ കല്പിക്കും? മലയാളി സമൂഹത്തിനു നിന്ദയും, പരിഹാസവുമായി മാറിക്കൊണ്ടിരിക്കുന്ന അസോസിയേഷനും സംഘടനകളും $100 പിരിവു വാങ്ങുമ്പോള്‍ $1 ഒരു ഡോളറിന്റെ എങ്കിലും സേവനം ജനങ്ങള്‍ക്കുവേണ്ടി ചെയ്യുമോ? എങ്കില്‍ നിങ്ങളെ മാന്യരായി സമൂഹം കാണും.
Comments