ലോസ്‌ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ അജപാലന കേന്ദ്രമായ മൊന്തെവെല്ലോ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ഈവര്‍ഷം ഓഗസ്റ്റ് 31 ശനിയാഴ്‌ച, സെപ്‌റ്റംബര്‍ ഒന്ന് ഞായറാഴ്‌ച ദിനങ്ങളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. കോട്ടയം അതിരൂപതയുടെ ദ്വിതീയ മദ്ധ്യസ്ഥനും, സമുദായത്തിന്റെ സഭാത്മക വളര്‍ച്ചയ്‌ക്ക് ദേവനിയോഗ പ്രകാരം പ്രധാന ഉപകരണമായ വി. പത്താം പീയൂസിന്റെ നാമഥേയത്തിലുള്ള ലോസ്‌ആഞ്ചലസ് ദേവാലയത്തിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും, സമുദായത്തിലെ ഓരോ കുടുംബത്തിന്റേയും ആത്മീയ വളര്‍ച്ചയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നതിനും ഏവരുടേയും സാന്നിധ്യം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. സാജന്‍ & സ്‌മിത വള്ളിപ്പടവില്‍ ആണ് തിരുനാള്‍ പ്രസുദേന്തി. ഓഗസ്റ്റ് 31-ന് ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റും, തുടര്‍ന്ന് വി. കുര്‍ബാന - റവ.ഡോ. മാത്യു മണിക്കാട്ട്, തുടര്‍ന്ന് ലദീഞ്ഞ്, നൊവേന. സെപ്‌റ്റംബര്‍ ഒന്നിന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആഘോഷമായ ദിവ്യബലി- റവ.ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കര, തിരുനാള്‍ സന്ദേശം - റവ. ഡോ. മാത്യു മണക്കാട്ട്, സഹകാര്‍മികര്‍: ഫാ. കുര്യാക്കോസ് വാടാന, ഫാ. ഇമ്മാനുവേല്‍ വട്ടക്കുഴി, ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, ഫാ. സോണി (എസ്.വി.ഡി), ഫാ. ആഞ്ചലോസ്, ഫാ. പോള്‍ തോമസ് ഒ.സി.ഡി. നാലുമണിക്ക് പ്രദക്ഷിണം, തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കും.
Comments