You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭം

Text Size  

Story Dated: Tuesday, August 27, 2013 10:38 hrs UTC

സാജു കണ്ണമ്പള്ളി

ചിക്കാഗോ : ക്‌നാനായ റീജിയണിലെ വലിയ സ്‌കൂളുകളില്‍ ഒന്നായ ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളിലെ പുതിയ അധ്യയനവര്‍ഷം പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീത്തില്‍ തുടക്കം കുറിച്ചു. ആഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച രാവിലെ വി. കുര്‍ബാനക്കുശേഷമാണ് അധ്യായന വര്‍ഷാരംഭ ചടങ്ങുകള്‍ നടത്തപ്പെട്ടത്. വി. കുര്‍ബാനയ്ക്ക് ഫാ. സിജു മുടക്കോടില്‍, ഫാ. ജഗിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. അധ്യയന വര്‍ഷാരംഭ ചടങ്ങുകള്‍ വിസിറ്റേഷന്‍ സഭാംഗം സി. അനുഗ്രഹയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മതബോധന സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി. മതബോധന സ്‌കൂളിലും ദേവാലയത്തിലും കുട്ടികള്‍ പാലിക്കേണ്ട അച്ചടക്ക നിമയങ്ങളെപ്പറ്റി സ്‌കൂള്‍ പ്രോഗാം കോര്‍ഡിനേറ്റര്‍ സാലി കിഴക്കേക്കുറ്റും മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ജോണി തെക്കേപ്പറമ്പിലും വിശദീകരിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് വികാരി ഫാ. സിജു മുടക്കോടില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് ആശീര്‍വദിച്ചു. 500 ഓളം കുട്ടികളാണ് ഈ വര്‍ഷം സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചിരിക്കുന്നത്. സ്‌കൂളില്‍ പുതിയ അധ്യാപകര്‍ ഉള്‍പ്പെടെ 85 അധ്യാപകരാണ് വിശ്വാസപരിശീലനത്തിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സെന്റ് മേരീസ് സ്‌കൂളിന് ശക്തമായ ആത്മീയ നേതൃത്വം നല്‍കുന്നത് വികാരി ഫാ. എബ്രാഹം മുത്തോലത്താണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.