കടുത്തുരുത്തി: മലയാള സിനിമയ്ക്ക് ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബാബു. എറണാകുളത്തെ പ്രശസ്തമായ അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാഭവൻ മണി, സ്വന്തം കഴിവു കൊണ്ട് മാത്രം ഉയർന്നു വന്നൊരു വ്യക്തിതമാണ്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചുണ്ട്. വിവിധ കാരുണ്യ പ്രവർത്തനത്തിലും, സാമൂഹ്യ സേവന രംഗത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം മലയാള സിനിമ ലോകത്തിന് തന്നെ വലിയ ഷോക്കാണ് മണിയുടെ മരണം. അക്ഷരം എന്ന സിനിമയിലൂടെ സിനിമാ ലോത്തേക്ക് വന്ന അദ്ദേഹം, കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും, ബെൻ ജോൺസൻ തുടങ്ങി ഒട്ടനവധി മലയാള സിനിമയിൽ ആദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 45 കാരനായ മണി ചാലക്കുടി സ്വദേശിയാണ്. സിനിമാ ലോകത്തെ പ്രമുഖരെല്ലാം തന്നെ മണിയുടെ ഭൗതിക ശരീരം സന്ദർശിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ അനുശോചന സന്ദേശം ട്വീറ്ററിൽ കൂടി രേഖപ്പെടുത്തിയിരുന്നു.
Comments