മയാമി: കേരളത്തിലെ തെരഞ്ഞെടുപ്പ് അനുസ്മരിപ്പിക്കുംവിധം ആവേശച്ചൂടിലാണ് ഫോമ കണ്വന്ഷന് വേദി. ജനറല്‍ കൗണ്‍സിലില്‍ സ്ഥാനാര്‍ഥികളെല്ലാംതന്നെ തങ്ങള്‍ക്കു ലഭിച്ച അവസരങ്ങള്വിനിയോഗിച്ചു.
ബെന്നി വാച്ചാച്ചിറയുടേയും സ്റ്റാന്‍ലി കളത്തിലിന്റെയും നേതൃത്വത്തിലുള്ള രണ്ടു ടീമുകളാണ് മത്സരരംഗത്തുള്ളത്. ഇരു ടീമുകളിലേയും സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ മയാമിയില്‍ എത്തി പ്രചാരണം കൊഴുപ്പിച്ചിരുന്നു. ഇന്നു രാത്രിയോടെ തെരഞ്ഞെടുപ്പുഫലം പുറത്തുവരും.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗ്യതയും കഴിവും ചര്‍ച്ചാവിഷയമായി. നിരവധി യുവജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.
Comments