ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസില്‍ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3.30 മുതല്‍ ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍- പ്രവേശം സൗജന്യമാണ്. ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ പ്രമുഖ സിപിഎ ഹരിപിള്ളയാണ് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ടാക്സ് റിട്ടേണിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഹരിപിള്ള മറുപടി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിജു ഏബ്രഹാം : 214 929 3570, റോയി കൊടുവത്ത് : 972 569 7165.
Comments