ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. തോമസ് ചെറുകര പ്രസിഡന്റ്, ഡോ.മാത്യു വൈരമണ്‍ വൈസ് പ്രസിഡന്റ്, സുരേഷ് രാമകൃഷ്ണന്‍ സെക്രട്ടറി, ഡോ.സാം ജോസഫ് ജോയിന്റ് സെക്രട്ടറി, ജോസഫ് കെന്നഡി ട്രഷറര്‍, രാജന്‍ യോഹന്നാന്‍ ജോയിന്റ് ട്രഷറര്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി ഫൈനാന്‍സ് ആന്‍ഡ് മെമ്പര്‍ഷിപ്പ്), പൊന്നുപിള്ള, സെലിന്‍ ബാബു (വിമന്‍സ് ഫോറം), റോണി ജേക്കബ് (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), ജോണപ്പന്‍ വാലിമറ്റത്തില്‍ (പി.ആര്‍.ഒ), തോമസ് തയ്യില്‍ (സീനിയര്‍ സിറ്റിസണ്‍), മോന്‍സി കുര്യാക്കോസ് (ഫെസിലിറ്റി മാനേജര്‍), ഏബ്രഹാം തോമസ് (എഡ്യൂക്കേഷന്‍), പ്രേംദാസ് മാമഴിയില്‍ (യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ്) എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡും, ഏബ്രാഹം കെ ഈപ്പന്‍, മാത്യു മത്തായി എന്നിവരടങ്ങുന്ന ട്രസ്റ്റി ബോര്‍ഡുമാണ് സ്ഥാനമേറ്റത്. അസോസിയേഷന്റെ ആഭമുഖ്യത്തില്‍ ജനവരി 26 ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ 8.30 ന് കേരള ഹൗസില്‍ പതാക ഉയര്‍ത്തലും, പൊതുസമ്മേളനവും സംഘടിപ്പിക്കും. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ പ്രോ ടേം മേയര്‍ കെന്‍ മാത്യു ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി ആദ്യ വാരത്തോടെ അസോസിയേഷനിലെ മെമ്പര്‍മാരുടെ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി മലയാളം ക്ലാസ്, ചെണ്ടമേളം, കമ്പ്യൂട്ടര്‍ ബോധവത്കരണ ക്ലാസ് തുടങ്ങിയ സൗജന്യമായി ആരംഭിക്കും. ഇതില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
Comments