ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ : ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017-18 പ്രവര്‍ത്തന കാലഘട്ടത്തിന്റെ ഉദ്ഘാടനം വര്‍ണാഭമായി. ജനുവരി 21-ാം തീയതി ശനിയാഴ്ച വൈകുന്നേരം ചിക്കാഗോ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. സമുദായ ആചാര്യന്‍ ക്‌നായിതൊമ്മനെ സാക്ഷി നിറുത്തി ദൈവദാസന്‍ മാര്‍ മാക്കില്‍ പിതാവിന്റെയും, ചൂളപറമ്പില്‍ പിതാവിന്റെയും, തറയില്‍ പിതാവിന്റെയും മുന്നില്‍ തെളിഞ്ഞു നിന്ന ഭദ്ര ദീപത്തില്‍ നിന്നും കത്തിച്ച തിരിയുമായി കെ.സി.എസ്. മുന്‍ പ്രസിഡന്റ് ജോസ് കണിയാലി, പ്രസിഡന്റ് ബിനു പൂത്തുറക്ക് കൈമാറിയ ദീപം, മോണ്‍ മുള്ളവനാല്‍ ഏവരെയും സാക്ഷി നിറുത്തി ഭദ്രദീപം കൊളുത്തി. കെ.സി.എസ്. വൈസ് പ്രസിഡന്റ് സാജു കണ്ണംമ്പള്ളി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
സ്പിരിച്ചുറല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത്, കെ.സി.എസ്. മുന്‍ പ്രസിഡന്റ് ജോസ് കണിയാലി, ഫാ. ബോബന്‍ വട്ടംപുറം, വുമണ്‍സ് ഫോറം വൈസ് പ്രസിഡന്റ് അനി വാച്ചാച്ചിറ, കെ.സി.വൈ.എന്‍. പ്രസിഡന്റ് അലക്‌സ് മുത്തോലം, യുവജനവേദി പ്രസിഡന്റ് അജോമോന്‍ പൂത്തുറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉണരണം കെ.സി.എസ്. നിറയണം മനസുകളില്‍ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ചുറുചുറുക്കുള്ള പുത്തന്‍ നേതൃത്വത്തില്‍ ചിക്കാഗോ ക്‌നാനായ സമൂഹം വളരെയധികം പ്രതീക്ഷയിലാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മോണ്‍. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു. ജോബി ഓളിയില്‍, ഡെന്നി പുല്ലാപ്പള്ളി, സജി മാലീത്തുരുത്തേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യ അഞ്ഞൂറില്‍ പരം ആളുകള്‍ക്ക് ദൃശ്യ വിരുന്നെരുക്കി. കെ.സി.എസ്. ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ സമ്മേളനത്തില്‍ നന്ദി പ്രകാശിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോയിന്റ് സെക്രട്ടറി സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പോഷക സംഘടനാ ഭാരവാഹികള്‍, കെ.സി.എസിന്റെ മുന്‍കാല നേതാക്കന്‍മാര്‍, സിസ്റ്റര്‍ സില്‍വേരിയോസ്, സിസ്റ്റര്‍ ജോവാന്‍ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സമ്മേളനം രാത്രി 11 മണിയോടുകൂടി സമാപിച്ചു.
Comments