ചിക്കാഗോ: ഫോമയുടെ മിഡ്‌വെസ്റ്റ് റീജിയന്‍ വിമന്‍സ് ഫോറം സംഘടിപ്പിച്ച ജീവിത വിജയത്തെക്കുറിച്ചുള്ള സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായി. വിമന്‍സ് ഫോറം എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററായ ഷിജി അലക്‌സാണ് ക്ലാസ് നയിച്ചത്. തിരക്കുപിടിച്ച ജീവിതത്തില്‍ ജോലിയിലും കുടുംബത്തിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്വങ്ങള്‍ സന്തുലിതാവസ്ഥയില്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ചര്‍ച്ച പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. വിജയം നേടി മുന്നേറാനുള്ള മാര്‍ഗ്ഗങ്ങള്‍ ജീവിതം തന്നെ മാതൃകയാക്കിയ മഹാത്മാക്കളുടെ ചരിത്രം ചൂണ്ടിക്കാട്ടി ഷിജി മനോഹരമായി അവതരിപ്പിച്ചു. ഫോമ നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വള്ളിക്കളം ഏവരേയും സ്വാഗതം ചെയ്തതോടൊപ്പം 2018-ലെ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കുന്ന പ്രത്യേക പരിപാടികളെക്കുറിച്ചും സംസാരിച്ചു.
പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആശംസകള്‍ നേര്‍ന്നതോടൊപ്പം കണ്‍വന്‍ഷനില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായും പറഞ്ഞു. റീജണല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട്, ട്രഷറര്‍ ജോണ്‍ പാട്ടപപ്പതി, 2018 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവരും മറ്റ് അനേകം ഫോമ അഭ്യുദയകാംക്ഷികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വിമന്‍സ് ഫോറം ജോയിന്റ് ട്രഷറര്‍ കുഞ്ഞുമോള്‍ തോബിയാസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിമന്‍സ് ഫോറം റീജണല്‍ ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് മാത്യു ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടൊപ്പം ഇത്തരത്തിലുള്ള സെമിനാറുകള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും അറിയിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.
Comments