ന്യൂഡല്‍ഹി: തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇനിയും കായല്‍ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
നിയമം എല്ലാവര്ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ ഉചിതമായ നിയമനടപടികള്‍ ഉണ്ടാവുമെന്നും കാനം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ ദേശീയ നേതൃത്വവും തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയത്.
Comments