വിസ്‌ക്കോണ്‍സിന്‍: മില്‍വാക്കി ആസ്ഥാനമാക്കി മലയാളികളുടെ കൂട്ടായ്മ ആയ KIM (Keralites in Milwaukee), 2017 നവംബര്‍ 4 നു രൂപം കൊണ്ടു. ഗ്രീന്‍ഫീല്‍ഡ് അമേരിക്കന്‍ കോളനി ക്ലബ് ഹൗസില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഗ്രേറ്റര്‍ മില്‍വാക്കീയില്‍ നിന്നുമുള്ള മലയാളികള്‍ പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍ സ്ഥാപക പ്രസിഡന്റ് അയി കെ. ഷെറി ജോര്‍ജ് , .സുബി ജോര്‍ജ് (സെക്രട്ടറി), സുധീര്‍ .എന്‍ .പിള്ള (ജോ .സെക്രട്ടറി ), .ബിനു തോമസ് (ട്രഷറാര്‍), റോസി ജോണ്‍സണ്‍ , നിഷാന്‍ അബ്രഹാം (കമ്മിറ്റീ മെംബേര്‍സ് ) എന്നിവരെ തെരഞ്ഞെടുത്തു. മില്‍വാക്കിയിലെ മലയാളികളെ ഏകോപിപ്പിക്കുകയും ,സാമൂഹിക ഉന്നമനത്തിനായി പ്രവൃത്തിക്കുകയും ചെയ്യുക എന്നതാണു സംഘടനയുടെ ലക്ഷ്യം എന്നു ഉദ്ഘാടന പ്രസംഗത്തില്‍ കിമ്മിന്റെ പ്രസിഡണ്ട് കെ .ഷെറി ജോര്‍ജ് സൂചിപ്പിക്കുകയുണ്ടായി.
സംഘടനയുടെ ഉല്‍ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പോട്ട്‌ലക്കും, കേരള പിറവിയോടു അനുബന്ധപെട്ടു മറ്റു കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ സെക്രട്ടറി സുബി ജോര്‍ജ് സ്വാഗതവും, ബിനു തോമസ് കൃതജ്ഞത രേഖപ്പെടുത്തുകയം ചെയ്തു. മില്‍വാക്കിയിലും പരിസരത്തുമുള്ള മലയാളികള്‍ക്കു സംഘടനയുമായി ബന്ധപ്പെടുവാന്‍ ഇമെയില്‍ അഡ്രസ് ഉപയോഗിക്കാവുന്നതാണ്. ഇമെയില്‍: keralitesinmilwaukee@gmail.com
Comments