ഹൂസ്റ്റണ്‍ : ഓണവും, മാവേലിയും, വള്ളംകളിയും ഒക്കെ മറവിയുടെ മാറാലയില്‍ മറയപ്പെട്ടു പോകാതെ, പാശ്ചാത്യ വിഭൂതിയില്‍ മറയ്ക്കപ്പെട്ടു പോകാതെ ആ പുരാവൃത്തം തലമുറകളിലേയ്ക്ക് കൈമാറുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏറെ പ്രതിസന്ധി അതിജീവിച്ചു തുടങ്ങി ചരിത്രമായ ലേകഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്‌ടോബര്‍ 5ന് രാവിലെ 10 മണിക്ക് നടക്കും. ഒരു കുട്ടനാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്ന 2214 പാം ഹാര്‍ബര്‍ ഡ്രൈവില്‍ ചെണ്ടമേളത്തിന്റെയും താലപൊലിയുടെയും അകമ്പടിയോടെ സൂര്യശോഭയോടെ മാവേലി തമ്പുരാന്‍ വള്ളത്തില്‍ എഴുന്നെള്ളും. 20 ഓളം അലങ്കരിച്ച തിരുവോണ തോണികള്‍ മാവേലിക്ക് അകമ്പടി സേവിക്കും. പിന്നീടുള്ള മത്സരവള്ളംകളി പ്രമുഖ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകനും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ. ജോര്‍ജ് എം. കാക്കനാട് ഫ്‌ളാഗ് ഓഫ് ചെയ്യും. ലേക്ഷോര്‍ ഹാര്‍ബര്‍ മലയാളികള്‍ക്ക് ഓണമെന്നു പറയുന്നത് തന്നെ വള്ളംകളി ആയി മാറിക്കഴിഞ്ഞു. യുവതലമുറയും വളരെ ആവേശത്തോടെയാണ് വള്ളംകളിയെ സ്വീകരിക്കുന്നത്. മാത്യൂ തെക്കേതില്‍, ഷാജി കോണ്ടൂര്‍, ടോമി കീടാരം, ജോണ്‍സണ്‍ തുടങ്ങിയ കമ്മിറ്റി വള്ളംകളിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലൂകോസ് പി. ചാക്കോ(അനിയന്‍)യും റെനി കവലയിലും ആണ് വള്ളംകളിയുടെ അമരത്തും അണിയത്തും. ഷിജിമോന്‍ ജേക്കബ് ഇന്‍ജനാട് സംഭാവന ചെയ്ത ട്രോഫിള്‍ വിജയികള്‍ക്ക് നല്‍കും. വള്ളംകളിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 281 300 9777
Comments