ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യുറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ആക്ടിവിറ്റി സെന്ററിന്റെ (ആര്‍.എ.സി) ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രാട്രിക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന് മാര്‍ത്തോമാ മെത്രാപ്പോലീത്താ ആദ്യ ചെക്ക് നല്‍കി സഭാജനങ്ങള്‍ക്ക് മാതൃകയായി. നവംബര്‍ 23 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വെച്ചാണ് മാര്‍ത്തോമാ മെത്രാപോലീത്ത ആയിരം ഡോളറിന്റെ ചെക്ക് ഭദ്രാസന എപ്പിസ്‌ക്കോപ്പായെ ഏല്‍പ്പിച്ചത്. പാട്രിക്ക് മിഷന് വേണ്ടി ആലഭാമ(Alabama) സണ്ടെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെറിയ സംഭാവനകള്‍ വഴി സമാഹരിച്ച 500 ഡോളര്‍ മെത്രാപ്പോലീത്തായെ ഏല്പിച്ചപ്പോള്‍ അതിന് തുല്യമായ സംഖ്യയും ചേര്‍ത്ത് ആയിരം ഡോളറിന്റെ ചെക്ക് ഭദ്രാസന എപ്പിസ്‌ക്കോപ്പായെ ഏല്‍പിക്കുന്നു എന്ന പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് സദ്യസ്യര്‍ സ്വീകരിച്ചത്.
ജൂബിലിവര്‍ഷം ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ബി.എസ് വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ ഇരുപത്തി ആറാം വയസ്സില്‍ അകാലമരണത്തിനരയായ ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗം പാട്രിക് മരുതും മൂട്ടിലിന്റെ സ്മരാണര്‍ത്ഥമാണ് പാട്രിക്ക് മിഷന്‍ രൂപീകൃതമായത്. ഒക്കലഹോമ ബ്രോക്കന്‍ബോയില്‍ ക്യൂബര്‍ലാന്റ് പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച് സംഭാവന ചെയ്ത നാലേക്കര്‍ സ്ഥലത്ത് 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും അമ്പതോളംപേര്‍ക്ക് താമസ സൗകര്യവും ഒരുക്കുന്ന ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2014 ജനുവരിയില്‍ ആരംഭിച്ചു. ജൂണ്‍ 4ന് പൂര്‍ത്തീകരിക്കുവാനാണഅ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 300,000 ഡോളറാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ ഈയ്യിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മുഴുവന്‍ വരുമാനവും ഈ പ്രോജക്ടിനു വേണ്ടി നല്‍കുമെന്നും റൈറ്റ്.റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസും അറിയിച്ചു.
Comments