ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രഥമ ന്യൂയോര്‍ക്ക് റീജിയന്‍ കിക്ക് ഓഫിന്റെയും, ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെയും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് തങ്ങളെന്ന് റീജിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെ, സെക്രട്ടറി സുനില്‍ നായര്‍ , ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ അലക്‌സ് ഏബ്രഹാം, കണ്‍വീനര്‍ ഫീലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ , എം.കെ മാത്യു, ജോസഫ് കുര്യാപുറം, എന്നിവര്‍ അറിയിച്ചു. നവംബര്‍ 30 ശനിയാഴ്ച വിവിധ പരിപാടികളോടെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.
അന്നേദിവസം രാവിലെ 10:30ന് കൂടുന്ന ജനറല്‍ കൗണ്‍സില്‍ , നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങുകള്‍ക്കു ശേഷം ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 8 മണിവരെയായിരിക്കും കണ്‍വെന്‍ഷന്‍ പരിപാടികള്‍ നടക്കുക. കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങളും, മറ്റു വിവിധ കലാപരിപാടികളും കണ്‍വെന്‍ഷനു ഹൃദ്യതയേകും. കലാസാഹിത്യ മത്സരങ്ങള്‍ക്കായി ഇതിനോടകം റീജിയനില്‍ നിന്ന് നിരവധി കുട്ടികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മറിയാമ്മ പിള്ളയുടെ മാതൃകാപരമായ നേതൃത്വത്തില്‍ ഫൊക്കാനയ്ക്കുണ്ടായ വളര്‍ച്ചയില്‍ ന്യൂയോര്‍ക്ക് റീജിയന്‍ സന്തുഷ്ടരാണെന്നും 2014 ല്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ ന്യൂയോര്‍ക്ക് റീജിയന്‍ പരിശ്രമിക്കുമെന്നും വിനോദ് കെയാര്‍ക്കെ പറഞ്ഞു. ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനും നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും എന്തുകൊണ്ടും വന്‍ വിജയമായിരിക്കുമെന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു.
Comments