ബര്‍ലിന്‍: ജര്‍മനിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി പതിമൂന്നു റീജിയനുകള്‍ ആരംഭിച്ചു. മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാനായി ജോസ് പുതുശ്ശേരിയെ തെരഞ്ഞെടുത്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ കൊളോണിലെ ബ്രൂള്‍ സെന്റ് സ്റ്റെഫാന്‍ ദേവാലയ പാരീഷ് ഹാളില്‍ ജനുവരി 12 ഞായറാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് അധ്യക്ഷനായിരുന്നു. പതിമൂന്ന് റീജിയനുകളായി തിരിച്ച് അവിടെനിന്നുള്ള പ്രതിനിധികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.
കൊളോണ്‍:തോമസ് പഴമണ്ണില്‍, ജോസ്, ഷീബാ കല്ലറയ്ക്കല്‍. ബോണ്‍: ഡോ. മേരിമ്മ ചെറിയാന്‍, ജോസ് തോമസ്.ക്രേഫെല്‍ഡ്: ഫ്രാന്‍സിസ് കണ്ണങ്കേരില്‍, കുട്ടിച്ചന്‍ പാംപ്‌ളാനിയില്‍. ഡ്യൂസ്സല്‍ഡോര്‍ഫ്: സെബാസ്റ്റ്യന്‍ കോയിക്കര, സണ്ണി വേലൂക്കാരന്‍. ഡോര്‍ട്ട്മുണ്ട്:സോബിച്ചന്‍ ചേന്നങ്കര. സ്റ്റുട്ട്ഗാര്‍ട്ട്: ജോസഫ് വെള്ളാപ്പള്ളില്‍, വിനോദ് ബാലകൃഷ്ണ. ഹൈഡല്‍ബര്‍ഗ്: ബേബി കലയംകേരില്‍, സാറാമ്മ കണ്ണന്താനം. ഹാനോവര്‍:മാത്യു പേരങ്ങാട്, പീറ്റര്‍ ചെല്ലിയാംപുറം,ബേബി കൊടിയാട്ട്.ന്യൂറന്‍ബര്‍ഗ്:ഷൈന്‍ പഴയകരിയില്‍, വികാസ് മണ്ണംപ്‌ളാക്കല്‍. ഫ്രാങ്ക്ഫര്‍ട്ട്:ബിജന്‍ കൈലാത്ത്, സാജന്‍ മണമേല്‍,ജോസഫ് ഫീലിപ്പോസ്.ഹാംബുര്‍ഗ്: ബാബു തോമസ്,പോള്‍ അട്ടിപ്പേറ്റി. മ്യൂണിക്:ജോണ്‍സണ്‍ ചാലിശേരി. ബര്‍ലിന്‍: തോമസ് കണ്ണങ്കേരില്‍, മോഹനചന്ദ്രന്‍ എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തതായി ജര്‍മനിയിലെ കോര്‍ഡിനേറ്റര്‍ ജോണ്‍ കൊച്ചുകണ്ടത്തില്‍ അറിയിച്ചു.
ഈ വര്‍ഷം ജൂണില്‍ ലണ്ടനില്‍ നടക്കുന്ന യൂറോപ്പ് സമ്മേളനവും, 2015 ഓഗസ്റ്റ് 20 മുതല്‍ 23 വരെ ബര്‍ലിനില്‍ നടക്കുന്ന ഗ്‌ളോബല്‍ സമ്മേളനം വിജയമാക്കുന്നതിനുവേണ്ട ഒരുക്കങ്ങള്‍ കാലാനുസൃതമായി നടത്തണമെന്ന് പ്രവര്‍ത്തക സമ്മേളനത്തില്‍ ഐക്യകണ്‌ഠേന തീരുമാനമായി. ബ്രുളില്‍ നടന്ന യോഗത്തില്‍ നിരവധിപേര്‍ ഒഐസിസി അംഗത്വം സ്വീകരിച്ചു.
ഒഐസിസി മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ജോസ് പുതുശ്ശേരി കാലടി ശ്രീശങ്കരാ കോളേജിലെ വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിന്റെ സജീവപ്രവര്‍ത്തകനും, അങ്കമാലി മൂക്കന്നൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. കേരള എക്‌സൈസ് മന്ത്രി കെ.ബാബു, അങ്കമാലി മുന്‍എംഎല്‍എ പി.ജെ.ജോയി, കോണ്‍ഗ്രസ് എംപി ബെന്നി ബഹനാന്‍ എന്നിവര്‍ക്കൊപ്പം കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്‌കാരിക, സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ജോസ് പുതുശേരിയുടേത്. കൊളോണിനടുത്ത് ബ്രൂളില്‍ താമസിയ്ക്കുന്ന പുതുശേരി അങ്കമാലി സ്വദേശിയാണ്, മേരിയാണ് ഭാര്യ. ജിമ്മി, നിക്കോ എന്നിവരാണ് മക്കള്‍.
Comments