ഫ്രാങ്ക്ഫര്‍ട്ട്: ജെറ്റ് എയര്‍വെയ്‌സ് മെയ് 14 മുതല്‍ മുംബൈ-പാരിസ് ഡെയലി ഫ്ലൈറ്റ് തുടങ്ങുന്നു. എയര്‍ബസ് 330 ആണ് ഈ പുതിയ യൂറോപ്യന്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉച്ചക്ക് 12.00 മണിക്ക് പുറപ്പെടുന്ന 9 ഡബ്‌ളിയു 124 ഫ്ലൈറ്റ് വൈകുന്നേരം 05.50 ന് പാരിസ് ചാള്‍സ് ഡി ഗൗളെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. അവിടെ നിന്നും ജെറ്റ് എയര്‍വെയ്‌സ് ഇന്റര്‍നാഷണല്‍ പാര്‍ട്ടനര്‍ എയര്‍ലൈന്‍സുകളായ എയര്‍ ഫ്രാന്‍സ്, ബ്രസല്‍സ്സ് എയര്‍ലൈന്‍സ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, അലിറ്റാലിയാ, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുടെ ഫ്ലൈറ്റുകളില്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.
ജെറ്റ് എയര്‍വെയ്‌സിന്റെ പാരീസില്‍ നിന്നും തിരിച്ചുള്ള ഫ്ലൈറ്റ് 9 ഡബ്‌ളിയു 123 രാത്രി 09.10 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ മുബൈയില്‍ തിരിച്ചെത്തും. മുബൈയില്‍ നിന്നും ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ജെറ്റ് എയര്‍വെയ്‌സ് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ലഭിക്കും. ജെറ്റ് എയര്‍വെയ്‌സിന്റെ ദിവസേനയുള്ള ഈ പുതിയ പാരിസ് ഫ്ലൈറ്റ് യൂറോപ്പിലെ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താം. പ്രത്യേകിച്ച് പീക്ക് സീസണുകളില്‍ ഇത് വളരെയേറെ ഗുണകരമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംങ്ങിനും അംഗീകൃത ഏജന്റന്മാരുമായി ബന്ധപ്പെടുക.
Comments