സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രശസ്ത കുടുംബ കൂട്ടായ്മയായ ബിഫ്രണ്ട്‌സ് റിപ്പബ്ലിക് ദിനാഘോഷവും, വാര്‍ഷിക പൊതുയോഗവും
നടത്തി. ജനവരി 26 ന് സൂറിച്ചിലെ എഗ്ഗില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് ടോമി തൊണ്ടക്കുഴി ദേശീയപതാക
ഉയര്‍ത്തി. പ്രിന്‍സ് കതൃക്കുടിയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓസ്ട്രിയയില്‍നിന്നും സ്വിസ്സില്‍ പുതുതായി എത്തിയ 15 കുടുംബങ്ങള്‍ക്ക് ജോര്‍ജ് മാടശ്ശേരി അംഗത്വം വിതരണം ചെയ്തു.
ഏപ്രിലില്‍ നടക്കുന്ന ബാഡ്മിന്‍ടണ്‍ മത്സരങ്ങളുടെ മേല്‍ നോട്ടത്തിനായി സ്‌പോര്‍ട്‌സ് ക്ലബ് കണ്‍വിനര്‍ റെജി പൊളിനേയും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി ജെസ്വിന്‍ പുതുമനയേയും തിരഞ്ഞെടുത്തു.
2014 സപ്തംബര്‍ 13 ന് പൂര്‍വാധികം ഭംഗിയായി ഓണാഘോഷം നടത്തുവാന്‍ തിരുമാനിച്ചു, ജെയിംസ് കറുത്തേടത്ത്, ഗീവര്‍ഗീസ് കോട്, ഷെല്ലി ആണ്ടുകാലായില്‍, എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേള ആഘോഷങ്ങള്‍ ഗംഭിരമാക്കി.ജോസ് പല്ലിശ്ശേരി, ഡേവിസ്
വടക്കുംചേരി, സെബാസ്റ്റ്യന്‍ കാവുങ്കല്‍ എന്നിവര്‍ സ്‌നേഹസദ്യക്കും വര്‍ഗീസ് പൊന്നാനക്കുന്നേല്‍, ലാന്‍സി ജോസെഫ് എന്നിവര്‍ കലാപരിപാടികള്‍ക്കും നേതൃത്വം നല്‍കി. അഗസ്റ്റിന്‍ മാളിയേക്കല്‍ യോഗത്തിനു നന്ദി പറഞ്ഞു.
ബി ഫ്രണ്ട്‌സ് നടത്തിവരുന്ന കെയര്‍, മാംഗല്യം എന്നീ ജീവകാരുണ്യ പദ്ധതികള്‍ക്ക് പുറമേ കരുണ എന്ന പുതിയ പദ്ധതി തുടങ്ങുവാനും യോഗം തീരുമാനിച്ചു.
Comments