ഫ്രാങ്ക്ഫര്‍ട്ട്: റിപ്പബ്ലിക്ദിനം പ്രമാണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹോട്ടല്‍ സ്‌റ്റൈഗന്‍ബെര്‍ഗറില്‍ അത്താഴ വിരുന്ന് നടത്തി. ഇന്ത്യയുടെയും, ജര്‍മനിയുടെയും ദേശീയ ഗാനാലാപത്തോടെ പരിപാടികള്‍ ആരംഭിച്ചു. കോണ്‍സുല്‍ ജനറല്‍ റവീഷ് കുമാര്‍ റിപ്പബ്‌ളിക് ദിനം, അറുപത്തഞ്ച് വര്‍ഷത്തെ ഇന്തോ-ജര്‍മന്‍ നയതന്ത്ര ബന്ധം, ഇന്ത്യയുടെ സാമ്പത്തിക നില, സ്വതന്ത്ര തിരഞ്ഞെടുപ്പ് വ്യവസ്ഥ, പത്ര സ്വാതന്ത്യം എന്നിവയെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് ഹെസന്‍ സംസ്ഥാന ചാന്‍സലറിയിലെ യൂറോപ്പ് ആന്റ് ഇന്റര്‍നാഷണല്‍ വിഭാഗം മേധാവി ഡോ.മൈക്കിള്‍ ബോര്‍ച്ച്മാന്‍ ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിസഭയടെയും ആശംസകള്‍ നേര്‍ന്നു.
ഇതിന് ശേഷം ദുര്‍ഗാ ആര്യാ ക്രൂഗര്‍ മനോഹരമായി കഥക് ഡാന്‍സ് അവതരിപ്പിച്ചു. ഇന്ത്യന്‍ ബിസിനസ് ഫോറത്തിന്റെ ഔദ്യോഗിക സമാരംഭം കേക്ക് മുറിച്ച് കോണ്‍സുല്‍ ജനറലും, വിശിഷ്ടാതിഥികളും നിര്‍വഹിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലുള്ള മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ , വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ , ഫ്രാങ്ക്ഫര്‍ട്ട് സിറ്റി പ്രതിനിധികള്‍ , എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ പ്രധാന സ്റ്റാഫ് അംഗങ്ങള്‍, എയര്‍പോര്‍ട്ട്, മെസെ പ്രതിനിധികള്‍ , പ്രമുഘ വ്യവസായികള്‍ , പത്ര പ്രവര്‍ത്തകര്‍ , തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ ഈ റിപ്പബ്‌ളിക് ദിന വിരുന്നില്‍ പങ്കെടുത്തു. കോണ്‍സുല്‍ ജനറല്‍ റവീഷ് കുമാറും, പത്‌നി രന്‍ജന രവീഷും, മറ്റ് കോണ്‍സുല്‍മാരും ഈ റിപ്പബ്‌ളിക് ദിന വിരുന്നില്‍ പങ്കെടുത്തവരെ പ്രത്യേകം സ്വാഗതം ചെയ്തു.
Comments