വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കുത്തിപിടിച്ച പോലീസുകാരന്റെ തൊപ്പിതെറിച്ചു.
Text Size
Story Dated: Tuesday, April 29, 2014 10:14 hrs UTC
ടെന്നിസ്സി : ഏപ്രില്‍ 26 ശനിയാഴ്ച കോളേജ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്ന ഡോട്സണ്‍. രാത്രിയായതോടെ മദ്യപിച്ചു ബഹളം വെച്ച ഡോട്സനെ അറസ്റ്റു ചെയ്യുന്നതിന് നോക്സ് കൗണ്ടി ഓഫീസര്‍ ഫ്രാങ്ക് ഫിലിപ്പിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം എത്തിചേര്‍ന്നു. അറസ്റ്റിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുവാനാണ് ഫിലിപ്പ് ശ്രമിച്ചത്. ഡോട്സന്റെ കഴുത്തില്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന് ശ്വാസം ലഭിക്കാതെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി.
ജോണ്‍ മെസ്നര്‍ എന്ന ഫോട്ടോഗ്രാഫര്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്തി. അറുപത്തി ഒന്ന് ഷോട്ടുകളുള്ള ചിത്രങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് നോക്സ് കൗണ്ടി ഷെറിഫിന് ഫിലിപ്പിനെതിരെ നടപടി എടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതെയായി.
ഇന്ന് ഏപ്രില്‍ 28 തിങ്കളാഴ്ച പോലീസ് ഓഫീസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കൗണ്ടി ഷെറിഫ് ജിമ്മി ജോണ്‍സ് പ്രഖ്യാപിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന് ഉത്തരവും നല്കി.
മദ്യപിച്ചു പൊതുജനത്തിന് ശല്യം ചെയ്തതിന് കോളേജ് വിദ്യാര്‍ത്ഥി ഡോട്സനെതിരെ കേസ്സെടുത്തു 500 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ടെന്നിസ്സി കാമ്പസ്സില്‍ നടന്ന പാര്‍ട്ടിയില്‍ 800 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
Comments