You are Here : Home / AMERICA TODAY

തമ്മിൽ ഭേദം തൊമ്മൻതന്നെ "

Text Size  

Story Dated: Sunday, May 18, 2014 12:57 hrs UTC

ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയുന്നത് ഇടതുപക്ഷത്തിന് എന്തുപറ്റി എന്നതാണ്. TP ചന്ദ്രശേഖറുടെ വധവും രെമ എന്ന വിധവയുടെ വിലാപവും കുറച്ചൊന്നുമല്ല കേരളത്തെ സ്വാധീനിചിരുക്കുന്നെത്. അവരുടെ കറുത്ത നിഴൽ കാമ്മ്യുനിസ്റ്റ്കാരെയും അവരുടെ നേതാക്കന്മാരെയും കാർന്നു തിന്നുകയാണ്. ആ കറുത്ത അദ്ധ്യായം ഇനിയും കേരളജനത പ്രത്യകിച്ച് കേരളത്തിലെ സ്ത്രീകൾ ഒരിക്കലും പൊറുക്കുകയില്ല. അബത്തിരണ്ടു വെട്ടു വെട്ടി ഒരു മനുഷ്യനെ കൊല്ലുന്നത് അയാൾ ആരുതന്നെ ആയിക്കോട്ടെ ആരും അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ. അതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ആവർത്തിച്ചു വിളബരം ചെയുന്നുണ്ടെങ്കിൽപോലും അത് വെറും വനരോദനമായി. Mr. ക്ലീൻ എന്ന് എല്ലാവരും തെറ്റിദ്ധരിച്ച ശ്രീമാൻ അച്ചുതാനന്ദനെ കൂടെ കൂട്ടിയാൽ അതിനൊരു പരിഹാരമാകും എന്ന് കരുതിയവർക്കും തെറ്റുപറ്റി. അത് ഇരുട്ടുകൊണ്ട് ഓട്ട അടച്ചതുപോലെയായി. വയസ്സുകാലത്ത് സ്വൊന്തം വ്യക്തിതം പാർട്ടിക്ക് പണയംവെച്ചു അച്ചുമാമാ എന്ന് ആരോ പറഞ്ഞത് വെറുതെയല്ല എന്നും ഇപ്പോൾ മനസ്സിലായി.

 

 

ഇന്നസന്റ് അല്ലായിരുന്നെങ്കിൽ ഇരിങ്ങാലക്കുട പോലും നിവരില്ലയിരുന്നു എന്നാണു നിരീഷകർ പറയുന്നത് . സരിതാ നായർ മുതൽ ലാവലിൻ വരെയുള്ള പ്രശ്നങ്ങൾ ഒരുപാടുണ്ടായിട്ടും പ്രതിപക്ഷത്തിരുന്നവർക്ക് ഒരു ചുക്കും ചെയാൻ പറ്റിയില്ല എന്നതും വിവാതമായി. പിന്നെയുള്ളത് ആം ആദ്മിയാണ് അതും ബാല്ല്യദിശയിലാണ് . ഇങ്ങെനെയയാൽ നാളത്തെ കേരളം ഉറ്റുനോക്കുന്നത് ആ ദിശയിലെക്കായിരുക്കും എന്നുള്ളതിന്റെ സൂചനയാണ് അവർക്കു കിട്ടിയ വോട്ടുകളുടെ എണ്ണം. എന്തുതന്നെയായാലും ജനങ്ങളുടെ സപ്പോർട്ടില്ലാതെ ഒന്നും സംഭവിക്കില്ല എന്നുള്ളതിന്റെ ഒരു തെളിവുംകൂടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാജയപ്പെട്ട സമരങ്ങൾ. അപ്പോൾ കേരളത്തിലെ വിവരമുള്ള രാഷ്ട്രീയം പറയാത്ത പൊതുജനം ഒരു തീരുമാനമെടുത്തു. " തമ്മിൽ ഭേതം തൊമ്മൻ തന്നെ " ഭാരതീയ ജനതാ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയത് തീർച്ചയായും നല്ല ഒരു നേത്രുതത്തിന്റെ പ്രതിഭലനമാണ്. പാർട്ടിക്കും മതത്തിനും ഉപരി അവർക്ക് രാജേന്ദ്ര മോഡി എന്നൊരു നേതാവ് ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹത്തെപറ്റി അഭിപ്രായ വിത്യാസ്സങ്ങളുണ്ടാകാം ആരോപണങ്ങൾ ഉണ്ടാവാം.

 

ഗുജറാത്ത് സ്വർഗ്ഗമാക്കിയ നേതാവ് എന്നൊക്കെ പറയപ്പെടുന്നു. എന്നാലും അങ്ങെനെ സമ്മതനായ ഒരു നേതാവ് എതിർപാർട്ടികൽക്കില്ലാതെപൊയി. നേരെ മറിച്ചു മറ്റാരെങ്കിലും ആയിരുന്നു അവരുടെ നേതാവെങ്കിൽ ഇത്ര ശക്തമായ് ഒരുനിലയിൽ വിജയം കണ്ടെതുകയില്ലയിരുന്നു. അത് അവരുടെ പാർട്ടിക്കാരുപൊലും സമ്മതിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ്സിന് ഇല്ലാതെപോയതും ഒരു ജനസമ്മതനായ നേതാവിനെയാണ്. അല്ലെങ്കിൽ ഇനിയിപ്പം ഇറ്റലി ഇന്ത്യ ഭരിക്കണ്ട എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരിക്കണം. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ പ്രിയങ്ക തന്നെയായിരുക്കും പുതിയ പ്രിയദെർശിനി എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇത്രയൊക്കെയായിട്ടും കേരളത്തിൽ BJP ക്ക് അക്കവുണ്ട് തുക്കാൻ പറ്റിയില്ലെന്നു പറയുന്നു. അതും നേരത്തെ പറഞ്ഞ കുഴപ്പം തന്നെ . ജനസമ്മതനായ ഒരു നേതാവിന്റെ അഭാവംതന്നെ . മാത്രവുമല്ല ഇത് കേരളമാണ്. രാഷ്ട്രീയ ബോധാമുള്ളവരുടെയും, എന്നും പത്രം വായിക്കുന്നവരുടെയും നാടാണ്. മതത്തിന്റെയും ആൾ ദൈവങ്ങളുടെയും ചീട്ടുകൾ ഇവിടെ ചിലവാകില്ല. അതുകൂടി വടക്കുള്ള ഇന്ത്യാക്കാർ മനസിലാക്കണമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.